നമ്മൾക്ക് എല്ലാവര്ക്കും കാണുമല്ലേ വളരെ ഇഷ്ടത്തോടെ ആഗ്രഹത്തോടെ നമ്മൾ സ്നേഹിക്കുന്ന ഒരു വളർത്തുമൃഗം . അത് പൂച്ചയാകാം നായയാകാം  കിളികൾ ആകാം .എന്നാൽ അതെ പോലെ ഒരു വീഡിയോ ആണ് ഇപ്പോ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് .

തൻ്റെ വളർത്തുമൃഗം ആയ ഒരു പൂച്ചയെ വളരെ ശ്രദ്ദയോടെ പരിപാലിക്കുന്ന ഒരു യജമാനനെ ആണ് ഈ വിഡിയോയിൽ കാണുന്നത് .  തൻ്റെ പനിയായി കിടപ്പിലായ പൂച്ചയെ ഒരു മനുഷ്യനെ നോക്കും പോലെ നെറ്റിയിൽ തുണിയൊക്കെ ഇട്ടു കിടത്തി വായിൽ കഞ്ഞികൊരി കൊടുക്കുന്നു .എന്നാൽ പൂച്ചയോ തൻ്റെ യജമാനൻ ച്ചയുന്ന ഈ പ്രവർത്തി വളരെയധികം ഇഷ്ടപ്പെട്ടു എന്ന രീതിക്കു ആസ്വദിച്ച് കഞ്ഞി കുടിക്കുന്നുമുണ്ട്.

ഈ വക കാഴ്ചകൾ ഒക്കെ ഇപ്പോ വളരെ സാദാരണ ആയി നടക്കുന്നതു ആണെങ്കിലും കണ്ടിരിക്കാൻ എപ്പോഴും വളരെ രസമുള്ള കാഴ്ചകൾ തന്നെയാണ്. എന്തിരുന്നാലും ഇങ്ങനെയുള്ള പ്രവർത്തികൾ ഈ കാലത്തു വളരെ അനിവാര്യം തന്നെയാണ് . തമ്മിൽ തമ്മിൽ ശത്രുത മനോഭാവം കാണിക്കുന്ന ഈ കാലത്തു ഇങ്ങനെയുള്ള കാഴ്ചകൾ മനസിന് സന്തോഷവും ഉല്ലാസവും നൽകുന്നത് ആണ് .