Connect with us

Celebrity

ഒരു സുഖമുളള കാത്തിരിപ്പാണ് ഇത്, കുറെ ചിന്തകൾ മനസ്സിലുണ്ട്, തുറന്ന് പറഞ്ഞ് നടൻ കൃഷ്ണകുമാര്‍

Published

on

krishanakumar

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങൾ വ്യക്തമാക്കിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടനും തിരുവനന്തപുരം സെൻട്രൽ എൻ.ഡി.എ  സ്ഥാനാർത്ഥിയുംമായ കൃഷ്ണകുമാര്‍.താരത്തെ സംബന്ധിച്ച് ഒരു സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഇരുപത്  ദിവസത്തിനുള്ളില്‍ പല പാഠങ്ങളും പഠിച്ചെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)


തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ഫലമറിയുന്നതു വരെ വലിയ രീതിയിൽ  ടെന്‍ഷനായിരിക്കുമോ എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പഴയകാലത്ത് ഞാന്‍ ആലോചിച്ചിരുന്നത്. പക്ഷെ ആ  കാത്തിരിപ്പിനൊരു നല്ലൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ 90 ശതമാനവും നല്ല അനുഭവങ്ങളായിരുന്നു. എന്നാല്‍ തീരദേശത്തെ സ്ഥലങ്ങളിലും നഗരത്തിനകത്തെ കോളനി പോലുള്ള സ്ഥലങ്ങളിലെയും കാഴ്ച വിഷമിപ്പിച്ചു.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ ഇവരെയൊക്കെ സഹായിക്കാന്‍ പറ്റുമെന്നതിനെക്കുറിച്ച്‌ പഠനം നടത്തി വരികയായിരുന്നു ഈ ദിവസങ്ങളിലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം മൂലം അഭിനയിച്ചു വന്ന സീരിയല്‍ ഷൂട്ടിംഗ് മുടങ്ങിയിരുന്നെന്നും സീരിയലിന്റെ സംവിധായകനോടും നിര്‍മ്മാതാവിനോടും അക്കാര്യത്തില്‍ നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം അത് എന്തായാലും ഒരു രീതിയിലും ആശങ്കയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘നമുക്ക് മുന്നില്‍ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവര്‍ ഫലം നോക്കിയില്ല. അവര്‍ അവിടെ വര്‍ക്ക് ചെയ്തു. അതിനുള്ള ഫലം അഞ്ചു വർഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടി. ചില ചിന്തകള്‍ മനസ്സിലുണ്ട് തള്ളി മറയ്ക്കാന്‍ താല്‍പര്യമില്ല,’ കൃഷ്ണകുമാര്‍.

Advertisement

Celebrity

കാവ്യക്ക് പകരക്കാരിയായി കുഞ്ചാക്കോയുടെ നായികയായി, പിന്നീട് സിനിമവിടാൻ കാരണം ഇതായിരുന്നു !

Published

on

By

ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പിന്തുണ നേടിയ താരങ്ങൾ ഏറെയുണ്ട് മലയാളം സിനിമയിൽ. ദീപ നായരും അത്തരത്തിൽ ഒരാളാണ്. പ്രിയം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായെത്തിയത് ദീപയായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും താരം സ്വയം പിന്മാറുകയായിരുന്നു. പ്രിയവും ദീപയും വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദര്‍ശരാജിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ? ഇപ്പോൾ തന്നെ സമയം 8 മണിയോട് അടുക്കുന്നു. 8 കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര, ഭൂതല സംപ്രേക്ഷണവുമായി ഡൽഹിയിലോട്ട് പാലായാനം ചെയ്യുന്ന നൊസ്റ്റൂ രാത്രികൾ. സംഭവം,എന്റെ പേര് ദൂരദർശൻ ചാനലിൽ നിന്നും അടിച്ചു മാറ്റിയതൊക്കെ ഞാൻ സമ്മതിക്കുന്നു. എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം, നിങ്ങൾ ദൂരദർശൻക്കാർക്ക് ഇച്ചിരി കൂടുതലാ, അപ്പോഴാണ് രാത്രി ഒരു 7:51 ആയപ്പോൾ ബിജു മേനോൻ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാൻ വന്നത്. ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി.


ഞങ്ങൾ 90– ലെ ചെക്കന്മാരുടെ മിക്ക അമ്മമാരും ‘ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ’ ടൈപ്പ് കവിയൂർ പൊന്നമ്മയൊന്നും അല്ല, അവർ മിക്കപ്പോഴും മേലേപറമ്പിലെ ആൺവീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിൻ പുറത്തെ പ്രതീകം ആയിരിക്കും. പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോൾ നോക്കിയാലും ടിവിയുടെ മുമ്പിൽ. കണ്ണ് അടിച്ച് പോവുകയേ ഉളളൂ , മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാൻ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ച്ചത്തേക്കുള്ള ഹോം വർക്ക് ചെയ്യാൻ തുടങ്ങി.കൂട്ടിന് ‘കൊച്ചുത്തുമ്പിയും കൂട്ടുകാരും.
അന്തകാലത്ത് പാവങ്ങളുടെ ലേബർ ഇന്ത്യ ആയിരുന്നു ഈ പറഞ്ഞ കൊച്ചുത്തുമ്പിയും കൂട്ടുകാരും. അപ്പോഴാണ് ചിത്രഗീതം തീരാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കെ, കട്ടുറുമ്പിന്റെ കല്യാണം കൂടാൻ ചാക്കോച്ചനും പിള്ളേരും, കൂടെ ഒരു ചേച്ചിയും വന്നത്. നോ ബാളിൽ ഔട്ട്‌ ആയി മടങ്ങുന്ന ബാറ്റ്സ്മാനെ അമ്പയർ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു. വന്നിരുന്ന് കാണൂ. കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം.


ഉള്ളത് പറയാലോ ആ പാട്ടിൽ ചാക്കോച്ചൻ ഉൾപ്പടെ 5 പേര് ഉണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയിൽ തന്നെ ആയിരുന്നു. പുള്ളിക്കാരി അവാർഡുകൾ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല. പക്ഷെ, എഴുതി അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ആ നായികയിൽ ഞാൻ കണ്ടു. കല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ എന്ന് മനസ്സിൽ റബ്ബർ ഇല്ലാത്ത പെൻസിൽ കൊണ്ട് വരച്ചിട്ട ദിനങ്ങൾ. പോരാഞ്ഞിട്ട് വീട്ടുകാർ ആയിട്ട് കാണിച്ചു തന്നതും.
പ്രിയം സിനിമയിലെ നായിക ദീപ നായരിനെ ആദ്യമായി ഞാൻ കാണാൻ ഇട വരുത്തിയത്, മാതാശ്രീ ചിത്രഗീതം കാണാൻ തിരിച്ചു വിളിച്ചപ്പോൾ ആണ്, അയിനാണ് ഈ വീട്ടുകാർ കണ്ടെത്തി തന്ന പെൺകുട്ടി പ്രയോഗം ) അന്നും ഇന്നും ഇനി എന്നും ഇഷ്ട നായിക ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ദീപ നായർ എന്ന് മാത്രമാണ് (ചാച്ചന്റെ സ്വന്തം ആനി )എസ്എസ്എൽസി പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാൻ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തിൽ നന്ദി. സ്വന്തം നാട്ടുകാരി ആയിട്ടും ഇന്നേ വരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. നിലവിൽ പുള്ളിക്കാരി ഓസ്ട്രേലിയയിൽ ഭർത്താവ് രാജീവിനും മക്കളോടും ഒപ്പം സുഖമായി ജീവിക്കുന്നു.


പ്രിയം എന്ന ഒറ്റ സിനിമ ദീപ നായർ എന്ന അഭിനേത്രിക്ക് നേടി കൊടുത്ത റേഞ്ച് എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമന്റ്സ് നൽകും. നാടോടിക്കാറ്റിൽ തിലകൻ ചേട്ടൻ പെട്ടി തുറന്ന് എവിടെ?? ഡോളർ എവിടെ?? എന്ന് ചോദിക്കും പോലെ ഏവർക്കും അറിയേണ്ടത് ഒന്ന് മാത്രം. പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ്? എന്റെ കെട്ടിയോൾ ഈ പോസ്റ്റ്‌ വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാൻ നൽകുന്നു ലേബർ ഇന്ത്യ വാങ്ങാനെന്നും പറഞ്ഞ് 2000 ആണ്ടിലെ മാർച്ച്‌ മാസത്തിൽ വീട്ടിൽ നിന്നും പൈസ വാങ്ങി,ആറ്റിങ്ങൽ സ്റ്റാൻഡിൽ പോയി ദീപയുടെ മുഖചിത്രം ഉള്ള മനോരമ വാങ്ങി. ആകാശം കാണിക്കാതെ പുസ്തകത്തിനടിയിൽ മയിൽ‌പീലി വെക്കും പോലെ ആ കവർ ഫോട്ടോ ഇന്നും എന്റെ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റെ അകത്തുണ്ട് റൂമും ഷെൽഫും ചോദിക്കേണ്ട പറയൂല. വിധി ഉണ്ടേൽ നേരിൽ കാണാം. ആറ്റിങ്ങൽ റൂട്ടിലെ ആർകെവി ബസ്, സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകിൽ പാട്ടും. ഹാ നൊസ്റ്റാൾജി, ആ സ്റ്റോപ്പ്‌ എത്തി. അല്ലേലും ബസ്സിനുള്ളിൽ ഇഷ്ടപ്പെട്ട ഓർമ്മകൾ ഉള്ള പാട്ടുകൾ വരുമ്പോൾ സ്വന്തം സ്റ്റോപ്പ്‌ എത്തുക നാട്ടുനടപ്പ് ആണല്ലോ…..! ഇത്രയും പറഞ്ഞുകൊണ്ട്  അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചു.

 

Continue Reading

Recent Updates

Trending