അമ്മ അഞ്ജനയും അനിയത്തി നിധിയും ഉള്‍പ്പെട്ട നൃത്താങ്കണ്‍ സംഘം ഭരതനാട്യം അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാരിയായിരുന്നു തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഐശ്വര്യ ഡോങ്‌റെ . അമ്മയ്‌ക്കൊപ്പം രാജ്യത്തെമ്പാടും ഭാരതനാട്യക്കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള ഐശ്വര്യ ഡോങ്‌റെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളിലാണ് നൃത്തം ഉപേക്ഷിച്ചത് .

മുംബൈയിൽ 30 വർഷമായി നൃത്തവിദ്യാലയം നടത്തുകയാണ് അമ്മ അഞ്ജന ഡോണ്ടേ. മൂന്നുവയസ്സുമുതലേ രണ്ട് പെൺമക്കളെയും അവർ ശാസ്ത്രീയനൃത്തം അഭ്യസിപ്പിച്ചു. ജസൂദ്ബെൻ സ്കൂളിലും സ്റ്റെല്ലാ മേരീസിലെ കോളേജ്പഠനക്കാലത്തും കാമ്പസിലെ താരമായിരുന്നു ഐശ്വര്യ. ചടുലമായ ഹംസധ്വനി തില്ലാനയായിരുന്നു ഏറെ പ്രിയപ്പെട്ട ഇനം. പക്ഷേ, കുട്ടിക്കാലംതൊട്ടേയുള്ള സ്വപ്നം സിവിൽ സർവീസായിരുന്നു. വർഷങ്ങളോളം അമ്മയ്ക്ക് കീഴിലെ ചിട്ടയായ മെയ്യഭ്യാസവും അച്ചടക്കവും സിവിൽ സർവീസിലെ കഠിനപരിശീലനക്കാലത്ത് ഐശ്വര്യയ്ക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

തിരക്കേറിയ എ.പി.എസ്. ജോലിക്കിടെ നൃത്തപരിശീലനത്തിന് സമയം കണ്ടെത്തൽ കഠിനമാണെങ്കിലും ഐശ്വര്യ വീണ്ടും അതിന്തയ്യാറാകുമെന്നുതന്നെയാണ് അമ്മ കരുതുന്നത്. ഐശ്വര്യയ്ക്കൊപ്പം ഇനിയും വേദികളിൽ നൃത്തംഅവതരിപ്പിക്കണമെന്ന ആഗ്രഹവും അവർ പങ്കുവയ്ക്കുന്നു. ഇളയമകൾ നിധി കണ്ടംപററി നർത്തകിയാണ്. ഇപ്പോൾഭരതനാട്യത്തിനൊപ്പം കണ്ടംപററിശൈലിയുടെ സാധ്യതകൂടിപ്രയോജനപ്പെടുത്തിയാണ് സംഘം നൃത്തം അവതരിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവർ നൃത്താങ്കണിൽ വിദ്യാർഥികളായിട്ടുണ്ട്.