മലയാളികളുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് ഈസ്റ്റർ ദിനത്തിൽ ഭാര്യ ലിഡിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ചിത്രം ട്വിന്നിംഗ് എന്ന തലകെട്ടോടു കൂടിയാണ് താരം ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്.ഇപ്പോൾ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു, സൂപ്പർ എന്ന് കമെന്റുകൾ ആരാധകർ അയക്കുന്നുണ്ട്.

ഇരുവരും പ്ലസ് ടു വിനെ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം പിന്നീട് വര്ഷങ്ങള്ക്കു ശേഷം വിവാഹത്തിൽ കലാശിക്കുവായിരുന്നു. താൻ ഒരുപാടു ലിഡിയക്ക് പിന്നാലെ നടന്നതിന് ശേഷമാണ് ഒരു എസ് പറഞ്ഞത് എന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ടോവിനോ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ എത്തിയ ടോവിനോ 2014 ൽ ആണ് ലിഡിയുമായി വിവാഹം കഴിക്കുന്നത്.

ഒരുപാടു ആരാധകരുള്ള നടൻ ആണ് ടോവിനോ, ടോവിനോയെ പോലെ തന്നെയാണ് താരത്തിന്റെ കുടുംബവും. സഹതാരമായി സിനിമയിൽ എത്തിയ നടൻ പിന്നീട് സൂപ്പർസ്റ്റാർ ആയി ഒരു നിമിഷം കൊണ്ട് മാറുകയായിരുന്നു. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ ടോവിനോ മറക്കാറില്ല, ഇപ്പോൾ ഭാര്യക്കൊപ്പം ഉള്ള താരത്തിന്റെ ചിത്രം ആണ് സോഷ്യൽ മീഡിയിൽ ആരാധകർ ഏറ്റെടുക്കുന്നത്.