ടോവിനോ തോമസ് പ്രധാന കഥപാത്രമായി എത്തുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ സൗബിൻ ഷാഹിറും മറ്റൊരു വേഷത്തിൽ എത്തുന്നു. കുരിശിൽ തറച്ചു നിൽക്കുന്ന ക്രിസ്തു ദേവന്റെ രൂപത്തിലാണ് ടോവിനോ  ഈ ചിത്രത്തിൽ എത്തുന്നത്. ഡേവിഡ് പഠിക്കൽ  എന്ന താരമായാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്. ബാല എന്ന മറ്റൊരു കഥപാത്രമായി സൗബിനും ഈ ചിത്രത്തിൽ എത്തുന്നു.

പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിർമിക്കുന്ന ചിത്രം കൂടിയാണ്, ഇത് . സുവിന് സോമൻ ആണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ആൽബി ഛായാഗ്രാഹകൻ. യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവമെക്കേഴ്‌സിന്റെ വൈ. നവീനും, വൈ. രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. വസ്ത്രലങ്കാരം പ്രവീൺ വർമ്മ.