ടോവിനോയുടെ മിന്നൽ മുരളി ഇന്ത്യ ഒട്ടാകെ ആരാധക ചിത്രമായി മാറുന്നതിൽ വിജയിച്ചിരിക്കുന്നു .മിന്നൽ മുരളിയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയാണ് ടോവിനോ തോമസ് എന്ന അതുല്യ നായകൻ .ഒരുപാടു നാളത്തെ പരിശ്രെമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ശേഷമാണ് ടോവിനോ ഈ നിലയിൽ എത്തുന്നത് .ടോവിനോയുടെ പരിശ്രെമങ്ങൾക്കുള്ള വ്യക്തത മനസിലാക്കുന്ന ഒരു പഴയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു .ഇതാണ് ആ പോസ്റ്റ് .ഇന്ന് നിങ്ങൾ എന്നെ വിഡ്ഢി എന്ന് പരിഹസിക്കുമായിരിക്കും ,കഴിവില്ലാത്തവർ എന്ന് മുദ്ര കുത്തുമായിരിക്കും എന്നാൽ ഒരു ദിവസം ഞാൻ ഉയരങ്ങളിൽ എത്തും .

അന്ന് നിങ്ങൾ എന്നെ ഓർത്തു അസൂയ പെടും .ഇത് ഒരു അഹങ്കാരിയുടെ വാക്കല്ല .വിഡ്‌ഡിയുടെ ദേഷ്യവുമല്ല .മറിച്ചു ഒരു കഠിനധ്വാനിയുടെ ആത്മവിശ്വാസം ആണ് .രണ്ടായിരത്തി പതിനൊന്നിലാണ് ടോവിനോ തന്റെ ഫേസ്ബുക് പേജിൽ ഈ വാക്കുകൾ കുറിച്ചത് .കുറച്ചു വർഷങ്ങൾക്കു മുൻപും ഈ പോസ്റ്റ് വൈറൽ ആയതാണ് .ഇപ്പോൾ മിന്നൽ മുരളിയുടെ വിജയത്തിന് ശേഷവും വീണ്ടു ഈ പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയാണ് .ഈ പോസ്റ്റ് തമിഴ് ആരധകർ പോലും സോഷ്യൽ മീഡിയിൽ പങ്കു വെക്കുന്നുണ്ട് .

പ്രഭുവിന്റ് മക്കൾ എന്ന ചിത്രത്തിലാണ് ടോവിനോയുടെ ആദ്യ വരവ് .പിന്നീട് മെക്സിക്കോ അപാര ത ,ഗോദാ ,മയനാദി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു മാരി ടു എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു .മിന്നൽ മുരളി എന്ന വിജയ ചിത്രത്തിന്ശേഷം മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിലും ടോവിനോ അഭിനയിക്കാനുള്ള തയ്യറെടുപ്പിലാണ് താരം .