ഫഹദ് ഫാസിലും, നസ്രിയയും ഒന്നിച്ചു അഭിനയിച്ച സിനിമാ ആയിരുന്നു ട്രാൻസ് . അൻവർ  റഷീദ് സംവിധാനം ചെയ്യ്ത ഈ ചിത്രം ഇപ്പോൾ തമിഴിലേക്ക് റീമേക്ക് ചെയ്യ്തിരിക്കുകയാണ്. ഫഹദിന്റെ അഭിനയ ശൈലി ഒന്നു കൊണ്ട് മാത്രം ആണ് ഈ സിനിമ ഇങ്ങനെ മൊഴിമാറ്റൽ നടത്താൻ കാരണം തന്നെ. ഫഹദ് ഫാസിൽ അഭിനയിച്ച പുഷ്പ, വിക്ര൦ എന്നി ചിത്രങ്ങളിൽ ഗംഭീര പ്രകടനം തന്നെയാണ് ഫഹദ് കാഴ്ച്ച വെച്ചിരിക്കുന്നത്. ‘നിലൈ മറന്തവൻ’  എന്നാണ് ചിത്രത്തിന്റെ പേര്.

ചെമ്പൻ വിനോദ്, ഗൗതം മേനോൻ, വിനായകൻ ,നസ്രിയ എന്നി താരങ്ങളുടെ സാനിദ്യവും ചിത്രത്തിൽ ഉണ്ട്. ജൂൺ 15  നെ ചിത്രം തീയിട്ടറുകളിൽ എത്തുന്നു. ധർമ്മ  വിഷ്വൽ ക്രീയേഷന്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ് എന്നി ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും ഈ ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന്നത്‌. ട്രാൻസ് എന്ന ചിത്രത്തിൽ വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കർ ആയിട്ടാണ് ഫഹദ് എത്തിയത് , അതുപോലെ എസ്തർ ലോപ്പസ് എന്ന നസ്രിയ കഥാപത്രത്തെ അനശ്വരമാക്കാനും കഴിഞ്ഞിട്ടുണ്ട്.

മലയാളി പ്രേഷകരുടെ താര ദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയയും. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ബാംഗ്ലൂർ ഡെയ്‌സ് . പിന്നീട് വിവാഹത്തിന് ശേഷം താര ദമ്പതികൾ ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു ട്രാൻസ്. ഫഹദ് ഫാസിലിന്റെ അഭിനയ മികവ് കൊണ്ട് തന്നെ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരത്തിന് നിരവധി അവസരങ്ങൾ വന്നു ചേർന്ന്.