മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഇന്നുഒരു വര്ഷം തികയുന്നു .പല്ലില്ലാത്ത ആ മോണ  കാട്ടിയുള്ള ചിരികാണാൻ ഇനിയും  നമ്മൾക്ക് പറ്റില്ലെന്ന് ഇപ്പോളും മലയാളികൾക്ക്  വിശ്വസിക്കാൻ കഴിയുന്നില്ല .അദ്ദേഹം തന്റെ കുടുംബ ക്ഷേത്രത്തിലെ പൂജാരി ആയിരുന്നു. ഒരിക്കൽ  ഒരു ജ്യോൽസ്യൻ തൻറെ ജാതകം പരിശോധിച്ചപ്പോൾ  76 വയസിനു ശേഷം അദ്ദേഹത്ത  ലോകം അറിയപ്പെടുമെന്നു പ്രവചിച്ചു .അതുകേട്ടപ്പോൾ ചുറ്റും കൂടി നിന്നവർ പറഞ്ഞു ചിരിച്ചു വയസ്സായിട്ടു എന്തിനാ ലോകം അറിയുന്നത് .എന്തായാലും അത് സത്യമായി .തന്റെ 76വയസിൽ ദേശാടനം എന്ന സിനിമയിൽ അദ്ദേഹം അഭിനയിക്കുന്നത.

ദേശാടനത്തിന്റെ പൂജദിവസം ഉച്ചക്ക് ജയരാജ്അദ്ദേഹത്തിന്റെ മരുമകനയാ  കൈതപ്രം ദാമോദരൻ നമ്പൂതിരിയും തിരുവണ്ണൂരിലെ കൈതപ്രത്തിന്റെ വീട്ടിലാണ് ഊണുകഴിക്കാനെത്തിയത്. അന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി കൈതപ്രത്തിന്റെ വീട്ടിലുണ്ടായിരുന്നു. ചോറുവിളമ്പിത്തന്ന ഉണ്ണികൃഷ്ണൻനമ്പൂതിരിയെ കണ്ട ജയരാജ് ദേശാടനത്തിലെ മുത്തച്ഛനായി അപ്പോൾത്തന്നെ അദ്ദേഹത്തെ നിശ്ചയിക്കുകയായിരുന്നു.പിന്നീട് അദ്ദേഹം കല്യാണ രാമൻ എന്ന ചിത്രത്തിൽ ഒരു വികൃതിയായ ഒരു മുത്തച്ഛന്റെ വേഷത്തിൽ ആണ്  എത്തിയത് .മലയാളത്തിൽ മാത്രമല്ല അദ്ദേഹം പിന്നീട് കമലഹാസൻ ,രജനി കാന്ത് ,ഐശ്വര്യ റായി എന്നി പ്രമുഖരുടെ കൂടയും അഭിനയിച്ചു അദ്ദേഹം പ്രശസ്തൻ ആകുക യായിരുന്നു .

ഒരു കറ തീർന്ന കമ്മ്യൂണിസ്റ് പാർട്ടിക്കാരൻ ആയിരുന്നു അദ്ദേഹം .ഓരോ തിരഞ്ഞെടുപ്പ് സമയത്തും പിണറായി വിജയൻ അദ്ദേഹത്തെ കാണാൻ ചെല്ലുമായിരുന്നു .കഴിഞ്ഞ വർഷഅദ്ദേഹത്തിന് കോവിഡ് വന്നു  ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പിന്നീട് നെഗറ്റീവ് ആയിരന്നപ്പോൾ വീട്ടിൽ എത്തിക്കുകയും അടുത്ത ദിവസം കൂടുതൽ ആകുകയുംഅദ്ദേഹത്തിന് അന്ത്യം സംഭവിക്കുകയും ചെയ്തു .