മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്. മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് ഉണ്ണിമുകുന്ദൻ, തന്റേതായ അഭിപ്രായങ്ങൾ എല്ലാം താരം തുറന്നു പറയാറുണ്ട്, തനിക്ക് സമയം കിട്ടുമ്പോൾ എല്ലാം താരം ആരാധകരുമായി സംസാരിക്കാറുണ്ട്. ഇപ്പോൾ Brothers Day ൽ തന്റെ എല്ലാ സഹോദരന്മാർക്കും ആശംസ നേർന്ന് എത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ,സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്നേഹിച്ചു എന്നെ സപ്പോർട്ട്‌ ചെയ്ത, എനിക്ക്‌ വേണ്ടി വാദിക്കാനും, ഏത്‌ പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരുപാട്‌ സഹോദരങ്ങളെ എനിക്ക്‌ കിട്ടി. കേരളത്തിൽ എവിടെ പോയാലും എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന അനിയന്മാർ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്‌. ഈ ലോക്ക്‌ഡൗൺ കാലത്ത്‌ നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ എനിക്ക്‌ അയക്കുന്ന മെസ്സേജുകൾ എല്ലാം തന്നെ ഞാൻ മനസ്സിൽ കാത്തു സൂക്ഷിക്കുന്നുണ്ട്‌. എന്റെ എല്ലാ അനിയന്മാർക്കും ചേട്ടന്മാർക്കും ഈ സഹോദരന്റെ ‘Brothers Day’ ആശംസകൾ. ഒരു അനിയനായും ചേട്ടനായും എന്നും ഞാൻ കൂടെ ഉണ്ടാകും