സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ വന്ന് നിറയുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ.കോവിഡ് കാലഘട്ടത്തിന് ശേഷം ആണ് ഫോട്ടോഷൂട്ടുകൾ ഇന്ന് ലഭിക്കുന്ന ഒരു പ്രചാരവും സ്വികര്യതയും ആളുകൾക്കിടയിൽ നിന്നും ലഭിച്ചത്.മോഡലിംഗ് എന്നത് വളരെയധികം അവജ്ഞയോടെ കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മാറി ഇന്ന് ഇതൊരു പ്രൊഫഷൻ ആയി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ അംഗീകാരവും പിന്തുണയും ലഭിക്കുവാനുള്ള ഏറ്റവും നല്ല മാർഗം എന്ന നിലയിലാണ് ഇന്ന് മോഡലിഗ് മാറിയിരിക്കുന്നത്.


അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള ഫോട്ടോഷൂട്ടും ഇന്ന് സോഷ്യൽ മീഡിയയിൽ സുലഭമായി കാണുവാൻ തന്നെ സാധിക്കുന്നുണ്ട്. ഓരോ മോഡലിനും വേണ്ട അംഗീകാരം ലഭിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ളവർക്ക് ഈ മേഖലയിലേക്ക് കടന്നു വരുവാൻ പ്രചോദനവും ഏറെ ലഭിക്കുകയാണ്. ഉത്സവപ്പറമ്പിലെ കച്ചവടക്കാരി മുതൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ വരെ എല്ലാം ഇന്ന് മോഡലുകൾ ആയി മാറിയിരിക്കുകയാണ്. മറ്റെല്ലാ മേഖലയെയും പോലെ തന്നെ വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒന്നായി മോഡലിങ്, ഫോട്ടോ ഷൂട്ട് രംഗം മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഒരു മേഖലയിലുള്ള ചിന്താഗതികൾക്കും വളരെ വലിയ വ്യത്യാസം തന്നെയാണ് ഉള്ളത്.


വെളുത്ത് മെലിഞ്ഞവർക്ക് മാത്രമേ മോഡലായി വരാൻ കഴിയുകയുള്ളൂ എന്ന നിലയിൽ നിന്നും മാറി, ഏത് ശരീരഘടന ഉള്ളവർക്കും ഏത് നിറത്തിലുള്ളവർക്കും ഇന്ന് മോഡൽ ആകാമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ജീവ നമ്പ്യാർ, ഹസി ഖാസി തുടങ്ങിയവർ മോഡലിങ് രംഗത്ത് തനതായ സംഭാവനകൾ നൽകി തങ്ങളുടെ പേര് ഉയർത്തി കാട്ടിയവർ തന്നെയാണ്. വസ്ത്രം അല്പം കുറഞ്ഞാലും മോഡലിംഗ് രംഗത്ത് അതൊന്നും ഒരു കുറവല്ല എന്ന രീതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. പലപ്പോഴും പലരുടെയും ചിത്രങ്ങൾക്ക് താഴെ മോശം കമൻറുകൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിൽ പോലും അതിന് ഒന്നും വലിയ പ്രാധാന്യം നൽകുവാൻ മോഡലുകൾ തയ്യാറല്ല. ഇതൊക്കെ സർവ്വസാധാരണമാണ് എന്ന നിലപാടാണ് അവർക്ക്.


അതുകൊണ്ടുതന്നെ അവർക്ക് ഇതിലൊന്നും വലിയ പ്രശ്നം തോന്നാറില്ല. നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് ആളുകളുടെ ജനശ്രദ്ധ വളരെ പെട്ടെന്ന് തന്നെ പിടിച്ചെടുത്ത താരമാണ് വൈഗ റോസ്. ഇതിനോടകം താരം കൈകാര്യം ചെയ്ത ഫോട്ടോകളൊക്കെ ഒന്നിനൊന്ന് മികച്ചവ തന്നെയായിരുന്നു. ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങൾ തന്നെയാണ് പങ്കു വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന് സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമില്ല എന്ന് തെളിയിച്ചു കൊണ്ട് തൻറെ ഏറ്റവും പുതിയ ഫോട്ടോ ഷുട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.