തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് സുപരിചിതയായി മാറിയ താരമാണ് വനിതാ വിജയകുമാർ. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് താരം തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മമ്മൂട്ടി നായകനായ ഹിറ്റ്‌ലർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും താരം അരങ്ങേറിയിരുന്നു. ബിഗ്ബോസ് സീസൺ മൂന്നിൽ മത്സരിച്ച വനിത സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളും വാർത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ഏറ്റവുമൊടുവിലായി താരം ബുദ്ധമതം സ്വീകരിച്ചതിന് പിന്നിലെ കാരണമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് വേണ്ടിയാണ് താൻ ബുദ്ധമതത്തിലേക്ക് മാറിയതെന്ന് വനിതാ പറയുന്നു.


അങ്ങനെ ഒരു തീരുമാനം എടുത്തത് ഒരിക്കൽ പോലും തനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്. ബുദ്ധിസം അടക്കമുള്ള ഹാഷ്ടാഗോടെ ആണ് താരം തന്റെ ഏറ്റവും പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹമോചനങ്ങളും എല്ലാം ഇടക്കാലത്ത് വളരെ വലിയ വാർത്തയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് താൻ മൂന്നാമത് ഒരു ബന്ധത്തിലേക്ക് കടക്കുന്നത് എന്ന് ഒരിക്കൽ വനിത വ്യക്തമാക്കുകയുണ്ടായി. എന്നാൽ താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് പോൾ വനിതയുമായി വീണ്ടും വിവാഹിതനായത് എന്ന് മുൻ ഭാര്യ എലിസബത്ത് ഹെലൻ ആരോപിച്ച് രംഗത്തെത്തിയിരുന്നു. മക്കളുടെ സമ്മതത്തോടെയായിരുന്നു മൂന്നാം വിവാഹം നടന്നത്. എങ്കിലും അതു പരാജയമായി മാറുകയായിരുന്നു.


സിനിമാരംഗത്തുള്ളവർ അടക്കം താരത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 5 മാസം പിന്നിടുമ്പോൾ താരം പോളുമായുള്ള വിവാഹബന്ധം വേർപെടുത്തുക ആയിരുന്നു. അദ്ദേഹവും ആയി യാതൊരു ബന്ധവും ഇല്ലെന്നാണ് അന്ന് താരം വ്യക്തമാക്കിയത്. ഏഴ് വർഷം നീണ്ടു നിന്നിരുന്ന ബന്ധമായിരുന്നു നടൻ ആകാശുമായി വനിതയ്ക്ക് ഉണ്ടായിരുന്നത്. താരത്തിന്റെ ആദ്യത്തെ ഭർത്താവായിരുന്നു ആകാശ്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളാണ് ഉള്ളത്. ആകാശുമായി വിവാഹമോചനം നേടിയതിന് പിന്നാലെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജനെ താരം വിവാഹം കഴിച്ചുവെങ്കിലും അഞ്ചുവർഷത്തിനുശേഷം ആ ബന്ധവും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് താരം മൂന്നാമതൊരു വിവാഹം കഴിക്കുന്നതിലേക്ക് മാറിയത്. തായ്‌ലൻഡിലെ ബുദ്ധ ക്ഷേത്രത്തിൽ താരം സന്ദർശനം നടത്തിയിരുന്നു.


തമിഴ് സിനിമയിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് വനിത. 1996 പുറത്തിറങ്ങിയ തമിഴ് ചിത്രം മാണിക്യം എന്ന സിനിമയിലും താരം അഭിനയിക്കുകയുണ്ടായി. സിനിമാ മേഖലയിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾക്കാണ് വനിത ജീവൻ നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവാദങ്ങൾക്കൊപ്പം തന്നെ താരം അഭിനയിച്ച കഥാപാത്രങ്ങളും ഇന്നും സിനിമാപ്രേമികളുടെ ഇടയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ ഒരു പരിഗണന താരത്തിന്റെ ഓരോ പോസ്റ്റുകൾക്കും ലഭിക്കാറുണ്ട്. വളരെ പെട്ടെന്നാണ് വനിത പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരത്തിന്റെ മൂന്നാം വിവാഹ മോചന വാർത്തയും അത്തരത്തിൽ വാർത്താമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.