നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ നടി നമിതയുടെ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘വിക്രമാദിത്യൻ’ . ദുൽഖറും, ഉണ്ണി മുകുന്ദനും ആയിരുന്നു നായകന്മാരായി ഈ ചിത്രത്തിൽ എത്തിയത്, ഇപ്പോൾ ആ ചിത്രത്തിന്റെ ചിത്രീകരണ സമയത്തു ഉണ്ടായ ചില സംഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നമിത. വളരെ ആസ്വദിച്ച് ചെയ്യ്ത ചിത്രം ആയിരുന്നു എന്നാൽ അതിൽ അഭിനയിച്ചപ്പോൾ ചില വേദനകൾ അനുഭവിക്കേണ്ടി വന്നു. ആ സിനിമ ചെയ്യുന്ന സമയത്തു എനിക്ക് ഫൈനൽ എക്സാം ആയിരുന്നു, എങ്കിലും ലാലു അങ്കിൾ അത് നസ്ഷ്ട്ടപെടുത്തേണ്ട പോയി പരീക്ഷ എഴുതൂ എന്ന് പറഞ്ഞിരുന്നു

ഞാൻ പരീക്ഷ എഴുതുന്നുണ്ടെങ്കിലും ഒപ്പം പ്രാത്ഥനയും കൂടിയുണ്ട്, എങ്ങനെയെങ്കിലും ചിത്രം കുറച്ചു താമസിച്ചു മാത്രമേ പോകാവൂ, എന്തായാലും അങ്ങനെ സിനിമ കുറച്ചു വൈകി, എന്നാൽ ഈ ചിത്രത്തിൽ മൂക്ക് കുത്തണം ആയിരുന്നു ഞാൻ അങ്ങനെ മൂക്ക് കുത്തി. മൂക്ക് കുത്തുന്ന സമയത്തു അവർ മൂക്കിൽ  വലിയ ഒരു സ്റ്റോൺ ആണ് ഇടുന്നത്.

അങ്ങനെ മൂക്ക് കുത്തി സെറ്റിൽ ചെന്നപ്പോൾ ലാലു അങ്കിൾ പറഞ്ഞു  വേണ്ട അമ്മൂമ്മാരുടെ ലുക്കാണ് അതുകൊണ്ട് ഊരികളായാൻ  പറഞ്ഞു , മൂക്ക് കുത്തിയാൽ പതിനഞ്ചു ദിവസം കഴിഞ്ഞു മാത്രമേ   അത് മാറ്റാൻ കഴിയൂ , എന്നാൽ  ഞാൻ എന്റെ മൂക്ക് കുത്തി ഊരി, വലിയ വേദന, ഊരിയപ്പോൾത്തന്നെ  ചോരയും ചീന്തി, ഞാൻ ഒരുപാടു വേദന സഹിച്ചു, മൂക്കിന്റെ അകം നീര് വെച്ച് മൂക്ക് കുത്തിയത് അടയുകയും ചെയ്യ്തു, പിന്നീട് മൂക്ക് കുത്താൻ നേരം വീണ്ടും ആ ഇട്ട തുള തുളച്ചു കുത്തി. എന്റെ ജീവിതത്തിൽ ഇത്രയും  വേദന സഹിച്ചിട്ടില്ല നമിത പറയുന്നു.