സൂരി-വെട്രിമാരൻ ചിത്രം’വിടുതലൈ’യിൽ പുതിയ ഗെറ്റപ്പിൽ വിജയ് സേതുപതി.വിജയ് സേതുപതിയെയും സൂരിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കുന്ന പുതിയ ചിത്രമാണ് വിടുതലൈ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയ ഓന്നായിരുന്നു.

 

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൈയിൽ വിലങ്ങുമായുള്ള വിജയ് സേതുപതിയും തോക്കേന്തി നിൽക്കുന്ന സൂരിയുമായിരുന്നു.ചിത്രത്തിൽ വിജയ് സേതുപതി നെഗറ്റീവ് റോളിലാണ് എത്തുന്നതത്രെ.ചിത്രത്തിന്‌റെ കൂടുതൽ ഭാഗങ്ങളും സത്യമംഗലംകാടിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഭവാനിശ്രീ, പ്രകാശിരാജ്,ഗൗതം വസുദേവ് മേനോൻ,രാജീവ് മേനോൻ, ചേതൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. വടചെന്നൈ, അസുരൻ എന്നീ ഫിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് വെട്രിമാരൻ വിടുതലൈ ഒരുക്കുന്നത്