നീണ്ട കാത്തിരിപ്പിനൊടുവിൽ  ചിയാൻ വിക്രം നായകനായ  കോബ്ര  നാളെ റിലീസിനെ തയാറെടുക്കുകയാണ്. ചിത്രത്തിലെ നായിക  കെ ജി എഫ് ഫെയിം ശ്രീനിധി ഷെട്ടി. കൂടാതെ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഈ ചിത്രം ശ്രീനിധിയുടെ തമിഴ് അരങ്ങേറ്റം കുറിച്ചെങ്കിൽ, ഇർഫാന്റ് ഇതൊരു അഭിനയ  അരങ്ങേറ്റം കൂടി ആണ്. ചിത്രത്തിന്റെ ട്രെയിലർ  ഏവരുടയും ശ്രെദ്ധ  നേടിയിരുന്നെങ്കിൽ ഇനിയും സിനിമ എന്താണെന്ന് അറിയാനുള്ള തിടുക്കത്തിലാണ് സിനിമാപ്രേമികൾ.

ചിയാൻ വിക്രത്തിനു ഒരു   അവാർഡ് ലഭിക്കാനുള്ള എല്ലാ സാദ്യതയുമുള്ള  ഒരു ചിത്രം ആണ് കോബ്ര. ചിത്രത്തിൽ മിയ, പത്മപ്രിയ, റോഷൻ മാത്യു, കനിഹ, മിർനാളിനി രവി, മീനാക്ഷി, കെ എസ്  രവികുമാർ തുടങ്ങിയ താര നിരകളും അണിനിരക്കുന്നു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ  പ്രൊജക്റ്റ്  7  സ്ക്രീൻ സ്റ്റുഡിയോ യുടെ  ബാനറിൽ  എസ് എസ്  ലളിത് കുമാറാണ് നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത്  എ ആർ റഹുമാൻ, കൂടാതെ, മണിരത്‌നത്തിന്റെ മഹത്തായ ചിത്രമായ പൊന്നിയിൻ സെൽവനിൽ ചരിത്ര കഥാപാത്രമായ ആദിത്യ കരികാലനെയും വിക്രം അവതരിപ്പിക്കും. അദ്ദേഹത്തോടൊപ്പം ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ് ബച്ചൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു,ഒരു തനിനാടൻ ഉശിരൻ പടം ആണെന്നാണ് ആരാധകരുടെ വിശ്വാസം, ചിത്രം നാളെ മുതൽ തീയറ്ററുകളിൽ ആഘോഷിക്കുകയാണ്.