ആരാധകരുടെ അതിരു കവിഞ്ഞ സ്നേഹ പ്രകടനം പല സൂപ്പർ താരങ്ങല്കും അസ്വസ്ഥ ഉണ്ടാക്കാറുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തനായ ഒരു താരമാണ് ആരാധകർ സ്നേഹത്തോടെ ചിയാൻ എന്നു  വിളിക്കുന്ന വിക്രം.തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയതായിരുന്നു വിക്രം.

ആരാധകരുടെ ഇത്തരം ആവേശപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിക്രമിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിക്രമിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടുന്നതെന്നാണ് വിക്രം പറഞ്ഞ മറുപടി.

ഇപ്പോൾ വിക്രമും ആരാധകനും സംസാരിക്കുന്ന ഒരു വീഡിയോ  ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ  ആദ്യം എടുത്തിരുന്ന വീഡിയോയിൽ സൗണ്ട് കിട്ടിയില്ല ഒന്നുകൂടി വീഡിയോ  എടുത്തോട്ടെ എന്നും ചോദിച്ചുകൊണ്ടാണ് വീഡിയോ  തുടങ്ങുന്നത്.