ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. പൃഥിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വിന്‍സി അലോഷ്യസും ധന്യ അനന്യയും സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കയ്യടി നേടിയേക്കാവുന്ന പല രംഗങ്ങളിലും വിന്‍സി ഭാഗമായിട്ടുമുണ്ട്. ഗൗരി എന്ന കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് വിന്‍സി അവതരിപ്പിച്ചിരിക്കുന്നത്.പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

സിനിമയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നത് മലയാളികൾക്ക് സുപരിചിതയായ വിൻസി അലോഷ്യസ് ആണ്. ഇപ്പോളിതാ, സിനിമയെ കുറിച്ച് വിൻസി മനസ് തുറക്കുകയാണ്. താൻ കൈകാര്യം ചെയ്ത കഥാപാത്രത്തിൽ തനിക്ക് അഭിമാനം ഉണ്ടെന്നാണ് താരം പറയുന്നത്. കൂടാതെ, പൃഥ്വിരാജിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവവും വിൻസി പങ്കുവച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ചും താരം സംസാരിച്ചു. ‘ജന ഗണ മനയില്‍ ഓര്‍ത്തിരിക്കുന്ന പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍. എന്റെ മൈന്‍ഡില്‍ സ്റ്റക്കായി ഇരിക്കുന്ന ഒരു കാര്യമുണ്ട്. പൃഥ്വി അഭിനയിക്കാനായി വരുന്നു. കൂളായിട്ട് ചെയ്യുന്നു. പോകുന്നു. നമുക്കൊന്നും ഒരു ഡയലോഗ് ഒറ്റ ടേക്കില്‍ പറയാന്‍ പറ്റില്ല. വലിയ സീനൊക്കെ വണ്‍ ടേക്കാണ്. പ്രത്യേകിച്ച് ആ കോടതിയിലെ രംഗമൊക്കെ.