മലയാളികളുടെ പ്രിയപ്പെട്ട നടൻമാർ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ ചിത്രമാണ്”കുറിക്കാൻ”.ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്, സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ്‌ ഈചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ് ആണ് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഫൈസ് സിദ്ധിഖ് ചായഗ്രാഹണം നിർവഹിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും “കുറുക്കൻ” ആരംഭിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. അതിനു മുൻപ് വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ എന്നിവർ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തീർക്കും.ഷൈൻ ടോം ചാക്കോയുടെതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത് പട,വെള്ളേപ്പം, തല്ലുമാല,അടി,ജിന്ന് എന്നിവയാണ്. ഷൈൻ ടോം ചാക്കോ അഭിനയിച്ച അമൽ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.