വിവാഹമെന്ന സങ്കല്പത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടടെങ്കിലും ഏറെക്കുറെ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് വിവാഹം അല്ലെങ്കിൽ നല്ലൊരു പങ്കാളി ഉണ്ടാവയ്ക എന്നത്. ഏറ്റവും മനോഹരമായ രീതിയിൽ അത് നടത്താൻ ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. സൊസിലെ മീഡിയയിലൊക്കെ ഒരുപാട് തരംഗമായ വിവാഹ വിഡിയോകൾ കണ്ടിട്ടുമുണ്ട് നമ്മൾ. വിവാഹത്തിന് മുന്നേയുള്ള സേവ് ദി തീയതി വിഡിയോകളും ബാച്ചലർ പാർട്ടി വിഡിയോകളും പ്രൈഡ് ടറ്റു ബി വിഡിയോകളുമൊക്കെ വൈറൽ ആയിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ ഒരു വീഡിയോ കാണാം. ഒരു വ്യത്യസ്മായ ഒരു ഷോർട്സ് വിഡിയോകൾ ട്രെൻഡിങ് ആയ ഇക്കാലത്ത്, പോയകാലത്തിന്റെ വർണ കാഴ്ചകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഒരു ബ്രൈഡ് ടു ബി വിഡിയോ.

തച്ചോളി ഓതേനനിലെ ‘നല്ലോല പൈങ്കിളി നാരായണകിളി’ എന്ന ഗാനത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ആര്യയുടെയും കല്ലറ സ്വദേശിയായ യദുവിന്റെയും വിവാഹത്തിനാണ് ഈ വ്യത്യസ്ത സങ്കൽപ്പം തയാറാക്കിയത്. ഇതിനു മുൻപും സേവ് ദ് ഡേറ്റ് വിഡിയോകളിലൂടെ ശ്രദ്ധേയരായ പ്രൈം ലെൻസ് വെഡിങ് ആണ് വിഡിയോ ഒരുക്കിയത്. ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആനന്ദ് ആലന്തറയാണ് . ഛായാഗ്രാഹണം: അരവിന്ദ് ഉണ്ണിയും , എഡിറ്റിങ്: വിനോദ് പ്രൈംലെൻസം നിർവഹിച്ചിരിക്കുന്നു. .ബ്രൈഡ് ടു ബി ഷൂട്ട് വ്യത്യസ്തമാക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ഇത്തരമൊരു സങ്കൽപ്പത്തിലേക്ക് വന്നതെന്നു പിന്നണി പ്രവർത്തകർ പറഞ്ഞു.