വിദ്യാലയങ്ങളെ നാം രണ്ടാമത്തെ വീട് എന്നാണ് പറയുക. . അവിടെയുള്ള അദ്യാപകർ നമ്മളെ സ്നേഹിക്കുന്നത് അങ്ങനെ ആണെങ്കിൽ പിന്നെ വീടോളം തന്നെയാണ് സ്‌കൂളും. മാതാപിതാക്കളെ പോലെ തന്നെ സ്നേഹിക്കുന്ന അധ്യാപകർ. അധ്യാപനം വെറും തൊഴിലായി കാണാത്ത അധ്യാപകർ. അദ്യാപകന് കണ്ണിൽ മരുന്നൊഴിച്ചു കൊടുക്കുന്നതും ടീഅച്ചാറു പാടുമ്പോൾ താളം പിടിക്കുന്ന മിടുക്കനും എന്നുവേണ്ട സ്‌കൂൾ തുറന്നതിൽ പിന്നെ സന്തോഷം തരുന്ന ഒരുപാട് വിഡിയോകൾ നമ്മൾ കണ്ടു. ഇത്തരം നിരവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയിൽ കടന്നു പോകുന്നത്. ഇതൊക്കെ നമ്മുടെ മനസ് നിറക്കുന്നതുമാണ്. അത്തരമൊരു വിഡിയോയിലേക്കാണ് നമ്മൾ ഇന്നും പോകുന്നതെ.

ഒരു ടീച്ചറമ്മയും കുട്ടിയും. ടീയ്ച്ചറമ്മ എന്ന് പറയുമ്പോൾ ശെരിക്കും ഒരമ്മയെ പോലെ തന്നെ. കോഴിക്കോട് കരയാട് എ യുപി സ്‌കൂളിലെത്താന് ഈ ടീച്ചറമ്മയും വിദ്യാർത്ഥിയും. അമ്മമാരൊക്കെ നമുക്ക് വീടുകളിൽ വെച്ച ആഹാരം വാരിതരാറുണ്ട്. പ്രത്യേകിച്ച് ആഹാരം കഴിക്കാൻ മടിയുള്ള കുട്ടികൾക്കോ അല്ലെങ്കിൽ എന്തെങ്കിലും അസുഖം ഒക്കെ ഉണ്ടെങ്കിലോ പിന്നെ പറയേണ്ട . മതിയെന്ന് പറഞ്ഞാലും പിന്നേം പിന്നേം നിർബന്ധിച്ചു കഴിപ്പിക്കും അമ്മമാർ. അങ്ങനെ അമ്മയെ പോലെ തന്നെ ഏഴാം ക്‌ളാസ്സുകാരനായ നാവാതേജിനു വാരിക്കൊടുക്കുയാണ് റസീന ടീച്ചർ. നാവാതേജിന്റെ വലതു കൈ ഓടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അതുകൊണ്ട് നാവാതേജിനു ചോറ് വാരിക്കഴിക്കാൻ ബിദ്ഇമ്യൂട്ടാണ്. അതൊകൊന്ടന്നു റസീന ടീച്ചർ നാവാതേജിനു വാരിക്കൊടുക്കുന്നത്. പ്ലാസ്റ്ററിട്ടു കൈയുമായി ചിരിച്ചു ഭയകര ഹാപ്പി ആയാണ് നാവാതേജ് ആഹാരം കഴിക്കണം.

എങ്ങനെ സന്തോഷിക്കാതിരിക്കും , സ്നേഹാമൃതം ആണ് ടീച്ചറമ്മ വാരിക്കൊടുക്കുന്നത്. സ്‌കൂളിലെ ഒരു ടീച്ചർ എന്നതിലുപരി ഒരമ്മയുടെ സ്ഥാനത് നിന്ന് കൊണ്ടാണ് റസീന ടീച്ചർ എല്ലാ വിദ്യാർത്ഥികലോഡും പെരുമാറുന്നത്. കുട്ടികളുടെ സ്വന്തം ‘അമ്മ തന്നെ. വി ഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. റസീന ടീസഹ്‌റെയും നാവാതേജിനെയും കണ്ടവരെല്ലാം ഹൃദയത്തോട് ചേർത്ത ഏറ്റെടുത്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും സോഷ്യൽ മീഡിയ പഗേളിൽ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ടീച്ചറിന് വിദ്യാർത്ഥിക്കും ആശംസകൾ നേരുകയാണ് എല്ലാവരും. ഇതാണ് റയൽ കേരള സ്റ്റോറിയെന്നും, ഈ ടീയ്ച്ചർ പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾ തെറ്റിലേക്ക് പോകില്ലായെന്നുമൊക്കെയാണ് വീഡിയോക്ക് കിട്ടുന്ന പ്രതികരണങ്ങൾ.