സോഷ്യൽ മീഡിയിലെ ചില കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അവയിൽ ചിലത് വ്യാജമോ എഡിറ്റഡോ ഒക്കെ ആകാം . പക്ഷെ ഇത്തരം വിഡിയോകളുടെ വിശ്വാസ്യത എന്താണെന്നലിലും അത് പെട്ടെന്ന് തന്ന തരംഗമാകാറുമുണ്ട്. അല്പം വിശ്വാസത്തിൻറേം ഭക്തിയുടെയും ഒക്കെ മേമ്പൊടി കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. കണ്ണും പൂട്ടി ഷെയർ ചെയ്തു കൊല്ലും ആളുകൾ. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത. സത്യമാണോ വ്യാജമാണോ എന്നൊന്നും അറിയില്ലെങ്കിലും 13 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. പത്തു ലക്ഷത്തിലധികം ലൈക്കുകളും ഏഴു ലക്ഷത്തോളം ഷെയറുകളും നേടിയിട്ടുണ്ട് ഈ വീഡിയോ. ഇനി വീഡിയോ എന്താണെന്ന് നോക്കിയാൽ തനിയെ തിരിയുന്ന ഒരു തുളസി ചെടി .

വിഡിയോയിൽ കാണുന്ന തുളസി ചെടി ഒരു വലിയ മരത്തിന്റെ അരികിലായാണ് നിൽക്കുന്നത്. ഒരു ചെറിയ കമ്പോ മറ്റോ സപ്പോർട്ട് ആയും കൊടുത്തിട്ടുണ്ട് . എന്തായാലും ഈ തുളസി ചെടി നിന്നങ്ങു കറങ്ങുന്നുണ്ട്. ഘടികാര ദിഷായിലും എതിർ ദിശയിലും തിരിയുന്നുണ്ട് ചെടി. പശ്ചാത്തലത്തിൽ ആരൊക്കയോ എന്തൊക്കെയോ പറയുന്നത് കേൾക്കാം, തുളസി ചെടി നൃത്തം ചെയ്യുന്നതുപോലെ സ്വയം നീങ്ങുന്നു എന്നൊക്കെ പറയുന്നുണ്ട്. വീഡിയോ കണ്ട ഇത് യാഥാർത്ഥമാണോ വ്യാജമാണോ എന്ന് പലരേയും ചോദിച്ചിട്ടുണ്ട്. ചെടി നൃത്തം ചെയ്യുകയാണോ എന്നാണു ചിലർ ചോദിക്കുന്നത്. ഏലി ആയിരിക്കാം ചെടിയെ വക്കുന്നത് എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റൊരാളുടെ നിരീക്ഷണത്തിൽ ഉറുമ്പുകളായിരിക്കാം ഇതിനു പിന്നിൽ എന്നാണ് . പക്ഷെ ഉറുമ്പുകൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല എന്നായിരുന്നു അതിനു റിപ്ലൈ ആയ മറ്റൊരു ഉപയോക്താവ പറഞ്ഞത്. മറ്റൊരാൾ അയാളുടെ അനുഭവം പങ്കു വെച്ചിട്ടുണ്ട്. അയാൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ചെടിയുടെ വേരിൽ നിന്നും ചില പ്രാണികളെ കണ്ടെത്തി എന്നാണു അയാൾ പറയുന്നത്. ചിലർ ശാസ്ത്രീയ വശങ്ങളൊക്കെ പറയുന്നുണ്ട്. എന്തായാലും ആരെങ്കിലും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ റീച് കൂട്ടാനുണ്ടാക്കിയ കുറുക്കുവഴി ആകാമെന്ന് ചിലർ പറയുന്നു .

എന്തായാലും ഇന്ത്യയിൽ  ബേസിൽ കുടുംബത്തിൽ നിന്നുള്ള തുളസിയെ വിശുദ്ധമായി കണക്കാക്കുകയും ഒരു ദേവതയായി കണക്കാക്കുകയും ചെയ്യുന്നുന്ദ്.ഇത് പൂജയിലും മറ്റും  ഉപയോഗിക്കുന്നു.ജലദോഷത്തെയും പനിയെയും പ്രതിരോധിക്കുന്ന ഗുണങ്ങൾ  ഉള്ളത് കൊണ്ട് മരുന്നായും കഴിക്കുന്നു.അതിനാൽ,തന്നെ  സ്വാഭാവികമായും, ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുളസി ചെടി നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ, അത് ഇന്റർനെറ്റിനെ തന്നെ ഉന്മാദത്തിലാക്കിയിട്ടുണ്ട്.