വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്നത് കാണാം. അയാളുടെ കയ്യില്‍ കുറച്ച്‌ തക്കാളികള്‍ ഉണ്ട്. മദ്യം വേണമെന്ന് പറഞ്ഞു കൊണ്ട് അയാള്‍ നല്‍കുന്നത് തക്കാളി ആണ്. കൗണ്ടറില്‍ ഇരുന്ന ആള്‍ തക്കാളിക്ക് പകരം ആയിട്ടാണോ മദ്യം വേണ്ടത് എന്ന് തിരികെ ചോദിക്കുന്നു. അതോടെ മദ്യം വാങ്ങാൻ എത്തിയ ആള്‍ ചിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് തക്കാളിയുടെ വില ഉയര്‍ന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ച്‌ തക്കാളിയുടെ വില ഉയര്‍ന്നത് കുറച്ചൊരു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഉപഭോക്താക്കൾ ഉയർന്ന തക്കാളി വില മൂലം വലഞ്ഞപ്പോൾ നിരവധി കര്‍ഷകരാണ് തക്കാളിയുടെ വില ഉയര്‍ന്നതോടെ രക്ഷപ്പെട്ടത്. തക്കാളി വില്പനയുമായൊക്കെ ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകൾ ഈ അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. തക്കാളിയുമായി ബന്ധപ്പെട്ട രസകരമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. മദ്യം വാങ്ങാൻ വേണ്ടി പണത്തിന് പകരം തക്കാളി നല്‍കുന്ന ഒരാളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.ബാര്‍ട്ടര്‍ സമ്പ്രദായത്തെ കുറിച്ചൊക്കെ നാം ചെറിയ ക്ലാസ്സുകളിൽ ഒക്കെ പഠിക്കാറുണ്ട് . ഒരു സാധനം വാങ്ങാനായി പകരം മറ്റൊരു സാധനം നല്‍കുന്ന രീതിയാണ് ഇത്. വളരെ വളരെ കാലം പഴക്കമുള്ള ഒരു നാടൻ വാണിജ്യ സമ്പ്രദായമാണ് ബാര്‍ട്ടര്‍ സമ്പ്രദായം . ഇപ്പോള്‍ അത് നിലവില്‍ ഇല്ല. പകരം പണമായി പോരാത്തതിനോ ഇന്റർനെറ്റ് ബാങ്കിങ്ങും യുപിഐ ഇടപാടുമൊക്കെയായി.

എന്നാല്‍, ഈ വീഡിയോ കാണുമ്പോള്‍ ഇപ്പോഴും ബാര്‍ട്ടര്‍ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടോ എന്ന് നമുക്ക് തോന്നി പോകും. ഇൻസ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങുന്നതിന് വേണ്ടി മദ്യഷോപ്പില്‍ പൈസയ്ക്ക് പകരം തക്കാളി നല്‍കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.വീഡിയോയില്‍ ഒരാള്‍ മദ്യം വാങ്ങുന്നതിന് വേണ്ടി ക്യൂ നില്‍ക്കുന്നത് കാണാം. അയാളുടെ കയ്യില്‍ കുറച്ച്‌ തക്കാളികള്‍ ഉണ്ട്. മദ്യം വേണമെന്ന് പറഞ്ഞു കൊണ്ട് അയാള്‍ നല്‍കുന്നത് തക്കാളി ആണ്. കൗണ്ടറില്‍ ഇരുന്ന ആള്‍ തക്കാളിക്ക് പകരം ആയിട്ടാണോ മദ്യം വേണ്ടത് എന്ന് തിരികെ ചോദിക്കുന്നു. അതോടെ മദ്യം വാങ്ങാൻ എത്തിയ ആള്‍ ചിരിക്കുകയാണ്. ഏതായാലും കൗണ്ടറില്‍ ഇരുന്ന ആള്‍ തക്കാളിക്ക് പകരമായി മദ്യം നല്‍കാൻ തയ്യാറായി.നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. ആളുകളില്‍ വീഡിയോ ചിരിയുണര്‍ത്തി മുന്നേറുകയാണ്. നിരവധി പേര് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നുണ്ട്. ഒരുപാട് പേർ വീഡിയോയ്ക്ക് കമെന്റും ലൈക്കും ഒക്കെ ചെയ്യുന്നുണ്ട്.