മോഹൻ ലാൽ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയാണ് വൃഷഭ. വൃഷഭയുടെ മിനി സെറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിന്റെ വമ്പൻ സ്കെയിളിൽ ഉള്ള നിർമാണം കാണിക്കാനായി നിർമാതാക്കൾ 57  സെക്കന്റുള്ള വീഡിയോ പുറത്തു വിട്ടിരുന്നു. സാധാരണയായി ഹോളിവുഡിൽ ആണ് മിനിയേച്ചർ സെറ്റ് പുറത്തു വിടുന്ന  ശൈലി ഉള്ളത്. അത് ആദ്യമായി പിന്തുടരുന്ന ഇന്ത്യൻ സിനിമയാണ് വൃഷഭ. ഇന്ത്യൻ ചരിത്രത്തിന്റെ അംശങ്ങളെല്ലാം ഉൾകൊള്ളുന്ന രീതിയിലാണ് മിനി  സെറ്റ് ഒരുക്കിയിട്ടുള്ളത്. രാജകൊട്ടാരത്തിന്റേതിന് സമാനമായതനതു എന്നാണ് മിനിയേച്ചർ സെറ്റിൽ നിന്നുംമനസിലാകുന്നതും.  വിശാലമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന കൊട്ടാരത്തിലെ ഇരിപ്പിടങ്ങൾ . ഒരേ മാതൃകയിൽ തീർത്തിരിക്കുന്നു തൂണുകൾ എന്നിവയൊക്കെ സേട്ടിന്റെ പ്രത്യേകതകൾ ആണ്. കൂടാതെ ശിവന്റെ വലിയൊരു പ്രതിമയും കാണാ. ഇതിനു പുറമെ  പോരാട്ടങ്ങൾക്കായി  പരിശീലിക്കുന്നയിടം കുറ്റവാളികളെ ശിക്ഷിക്കുന്നയിടം, തടങ്കലിൽ പാർപ്പിക്കുന്ന ഇടം എന്നിവയൊക്കെ മിനിസെറ്റിൽ  കാണാം. ഹോളിഡയോഡ് നിർമാതാവായ നിക് താരലോ വൃഷഭയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയെത്തുന്നത് സിനിമ വേറെ ലെവൽ ആകുമെന്നാണ് കരുതുന്നത്. നിരവധി ബഹുമതികൾ നേടിയിട്ടുള്ള ചലച്ചിത്രകാരൻ ആണ് നിക്ക് തർലോ .   രണ്ടായിരത്തി ഇരുപത്തി നാളിലാണ് ചിത്രം റിലീസ് ആകുക. നാലായിരത്തി അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കാനാണ് തീരുമാനഭം.