ഓണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓണത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറിക്കഴിഞ്ഞു. എല്ലാവരും ആഘോഷങ്ങളുടേയും ഒരുക്കങ്ങളുടേയുമാെക്കെ ഭാ​ഗമായുള്ള ഓട്ടത്തിലാണ്. ഓണം നിറമുള്ള ഒരാഘോഷം കൂടിയാണ്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്ലബ്ബുകളിലും കോളേജുകളിലും സ്‌കൂളുകളിലുമൊക്കെ ആഘോഷം തകർത്തുപൊളിക്കുകയാണ്. സോഷ്യൽ മീഡിയിലൊക്കെ ഇപ്പോൾ ആഘോഷങ്ങളുടെ വീഡിയോകളാണ് വൈറൽ ആകുന്നത്.പാട്ടും നൃത്തവും പൂക്കളവുമൊക്കെ ആയി അടിച്ചുപൊളിക്കുന്ന ആഘോഷം.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷത്തിൽ നിന്നുള്ള ഒരു വിഡിയോയും വൈറലായി. ഇന്നീ തീരം തേടും തിരയുടെ പാട്ടില് എന്ന സിനിമ ഗാനത്തിന് ചുവട് വെയ്ക്കുകയാണ് തൊഴിലാളികളായ സ്ത്രീകൾ. നൃത്തത്തിനിടയിൽ ഒരു സ്ത്രീ തെങ്ങിന്റെ മടൽ എടുത്ത് ഗിത്താറ് പോലെ പിടിച്ച് അതിമനോഹരമായി ചുവട് വെയ്ക്കുകയാണ്. ഈ വീഡിയോ അരുവിക്കര എം എൽ എ അഡ്വ ജി സ്റ്റീഫൻ ഫേയ്‌സ് ബുക്കിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എജ്ജാതി പൊളി എന്ന ക്യാപ്ഷനോടെയാണ് എം എൽ എ വീഡിയോ പങ്കുവെച്ചത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. മടലുമായി ഡാൻസ് ചെയ്യുന്ന ചേച്ചി പൊളിച്ചു .. അത്യുഗ്രൻ നൃത്തം…. സിനിമയിലെ ഗാനരംഗത്തെ കടത്തിവെട്ടുന്ന ഡാൻസ് ഏവരും കാഴ്ചവച്ചു…മടൽ ഗിറ്റാർ..സൂപ്പർ എന്നിങ്ങനെയാണ് കമന്റുകൾ…