ഗായകരുടെ ഇടയിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച്  വിധു   പ്രതാപും റിമി ടോമിയും സിത്താരയും രഞ്ജിനി ജോസും എല്ലാവരും അടങ്ങുന്ന ആ സൗഹൃദത്തെ പറ്റി  മലയാളികൾക്ക് നന്നായി അറിയാം.  മഴവിൽ മനോരമ യിൽ നടക്കുന്ന റിയാലിറ്റി ഷോ യിൽ ജഡ്‌ജസായി വിധുവും റിമിയും ചേർന്നു പറയുന്ന കൗണ്ടറുകളുടെ ഷോർട്സുകൾ എല്ലാം തന്നെ യൂട്യൂബിൽ ഹിറ്റാണ്.

ഇപ്പോൾ ഒരു പരിപാടിക്കായി മലേഷ്യയിൽ എത്തിയ വിധുവും  രഞ്ജിനിയും ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മലേഷ്യയിലുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്യുകയാണ് വിധു പ്രതാപും രഞ്ജിനി ജോസും. എന്നാൽ ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഫുഡ് ഓർഡർ ചെയ്യാനും അതിന്റെ അളവ് പറയാനും രണ്ട്  പേരും നന്നായിട്ട് പ്രയാസപ്പെടുന്നുണ്ട്. അല്ലെങ്കിലും അന്യ ദേശങ്ങളിൽ പോയാൽ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. കൂടെ ആരെങ്കിലും കൂടി ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലേ??

അറിഞ്ഞൂടാ’ന്ന് ഈ മറുതയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കെടാ! എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഈ  ഒരു വീഡിയോ വിധുപ്രതാപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ദീപ്തി വിധു പ്രതാപ് തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.