തമിഴ് അഭിനയരംഗത്ത് തൻറെതായ സ്ഥാനമുറപ്പിച്ച താരമാണ് യാഷിക ആനന്ദ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തൻറെതായ നിലപാടും വ്യക്തവും മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടിയ താരത്തെ ആളുകൾ അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. നൂറുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളിൽ കഴിയുന്ന മത്സരാർത്ഥികളും ആയാണ് ബിഗ് ബോസ് ഓരോതവണയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്.തമിഴിൽ ഇതിനോടകം 5 സീസണുകൾ ആണ് പൂർത്തിയാക്കിയിട്ടുള്ളത്.


അഞ്ചാം സീസൺ അടുത്തിടെ പൂർത്തിയായപ്പോൾ ബിഗ് ബോസിൻറെ രണ്ടാം സീസനിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് യാഷിക അനന്ത്. തമിഴ് പ്രേക്ഷകർക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാവുന്നതാണ്. ദ്രുവങ്ങൾ 16 എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികൾക്കിടയിൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം. പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയതോടെ കൂടുതൽ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസിൽ നിന്ന് 98 ദിവസമാണ് താരം പിന്മാറുന്നത്.


ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത് താരത്തിന്. ഓരോ തവണയും ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവയ്ക്കുന്നത്. വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുണ്ട് അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയുണ്ടായി. ഇതിൽ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകൾ അയച്ചത്. ഇക്കഴിഞ്ഞ ജൂലൈ 25 നാണ് യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. താരത്തിന് ഗുരുതരമായി ആണ് പരിക്കേറ്റത്. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തിൽ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു. ഈ മരണത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.


എന്നാൽ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ എനിക്ക് എന്നും കുറ്റബോധം ഉണ്ടാകും. ആ ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറയണോ അതോ ഏറ്റവും നല്ല സുഹൃത്തിനെ എന്നിൽ നിന്ന് അകറ്റിയതിന് ജീവിതകാലം മുഴുവൻ ദൈവത്തെ കുറ്റപ്പെടുത്തണമോ എന്ന് എനിക്ക് അറിയില്ല എന്നും താരം സോഷ്യൽ മീഡിയയിൽ കുറിക്കുക ഉണ്ടായി. ഇപ്പോൾ സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെപ്പറ്റി ആണ് താരം വ്യക്തമാക്കുന്നത്.കൂടെ കിടന്നാൽ നിരവധി അവസരങ്ങൾ ലഭിക്കും എന്ന് പറഞ്ഞ സന്ദർഭം തനിക്കും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ആണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്.