നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രൻ പോലീസിനെ വെട്ടിച്ച് മുങ്ങി.ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് മുങ്ങിയിരിക്കുന്നത് .രണ്ടു കേസുകളിൽ ഇതുവരെയും ജാമ്യം ലഭിക്കാതിരുന്ന പ്രതി മുങ്ങി നടക്കുകയായിരുന്നു .ഇതിനിടെയാണ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട് എന്ന് പൊലീസിന് അറിയിപ്പ് ലഭിക്കുന്നത് .തുടർന്ന് ഇദ്ദേഹം പോലീസ് നിരീക്ഷണത്തിലായിരുന്നു .

ആശുപത്രിയിലായതിനെ തുടർന്ന് ഇദ്ദേഹം  ജാമ്യം തേടി കോടതിയെ സമീപിചിരുന്നു . ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിചിരുന്നു .എന്നാൽ ഈ മാസം ആറിന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്‍റെജാമ്യം രാധാമാക്കിയിരുന്നു .കൂടാതെ തന്റെ നാടായ പാലക്കാട് പ്രവേശിക്കാൻ വിലക്കും ഏർപ്പെടുത്തിയിരുന്നു . ജാമ്യം റദ്ധാക്കിയതിന് പുറമെ കണ്ണൻ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് പ്രതി മുങ്ങിയിരിക്കുന്നത് .

വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും  കണ്ണന്‍ പട്ടാമ്പിക്കെതിരേ പട്ടാമ്പി പോലീസ് കേസെടുത്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് .നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ് കണ്ണൻ .എന്നാൽ കണ്ണന്‍ പട്ടാമ്പി തൻ്റെ അനുജനാണെങ്കിലും ചെയ്ത തെറ്റിനെ ഒരിക്കലും  ന്യായീകരിക്കാന്‍ കഴിയില്ലെന്നു മേജര്‍ രവി നേരത്തെ പറഞ്ഞിരുന്നു .