എ ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പോലീസ് . അനുവദിച്ച സമയം കഴിഞ്ഞിട്ടും സംഗീതനിശ തുടരുന്നതിനു പിന്നാലെയായാണ് പോലീസ് ഇടപെട്ട് ഇത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത് . സംഗം വാടിയിലെ രാജ ബഹദൂർ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി . രാത്രി 8 മണി മുതൽ 10 വരെയായിരുന്നു സമയം നൽകിയിരുന്നത് . എന്നാൽ 10 മണിക്ക് ശേഷവും പരിപാടി തുടരുന്നതിനാൽ ആണ് പോലീസ് വേദിയിൽ എത്തിയത് . എ ആർ റഹ്‌മാന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യാ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു . അതിനിടയിൽ ആയിരുന്നു സമയം അതിക്രമിച്ചു എന്ന് പറഞ്ഞു പോലീസുകാരൻ വേദിയിൽ എത്തിയത് .

ആരാധകർ ഒന്നടങ്കം ആസ്വദിച്ചുകൊണ്ടിരുന്ന സംഗീത നിശായാണ് പോലീസുകാരന്റെ ഇടപെടൽ കൊണ്ട് തടസ്സപ്പെട്ടത് . വാഴ്സഗങ്ങൾക്ക് മുൻപും ഇതേപോലെ മുംബയിൽ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിൽ ജയരാജ് വാര്യരുടെയും ജഗതി ശ്രീകുമാറിന്റെയും നേതൃത്വത്തിൽ നടന്ന കലാപരുപാടിയും ഇതേ സാഹസികാര്യം നേരിടേണ്ടി വന്നിരുന്നു .

പല രീതിയിലുള്ള ഒരഭിപ്രായം ആണ് ഈ സംഭവത്തിൽ ഉണ്ടായത് . ഇത് നിയമപരമായി ശരിയാണെന്നും ഔട്ഡോർ പ്രോഗ്രാമിന് പെർമിഷൻ എടുക്കുമ്പോൾ കൃത്യം സമയം രേഖപ്പെടുത്താറുണ്ടെന്നും നിർത്തിയില്ല എങ്കിൽ പോലീസ് ഇടപെട്ട് അതിനു ഫൈൻ അടിക്കാൻ ഉള്ള അധികാരം ഉണ്ടെന്നും ചിലർ വ്യക്തമാക്കി . ചില സ്ഥലങ്ങളിൽ 11 മണി മുതൽ 12 മണി വരെ മാക്സിമം എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ അനുവദിക്കുന്നുണ്ട് . മ്യുസിക് , ബാൻഡ് , ഡാൻസ് ഒക്കെ ഉള്ള ബാറുകൾ , പബ്ബുകൾ തുടങ്ങിയ ഇൻഡോർ എന്റർടൈൻമെന്റിനും ഇത് ബാധകമാണ് എന്നും ചിലർ അഭിപ്രായപ്പെടുന്നു . എന്നാൽ ചിലർ പൊലീസിന് ഇടപെടാൻ മാന്യത വേണമെന്നും ഇത് തീർച്ചയായും ആ സെലിബ്രിറ്റിയുടെ പ്രോഗ്രാം കണ്ടക്ടറെയോ അല്ലെങ്കിൽ മാനേജറുമാരെയോ കണ്ട് സംസാരിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു എന്നും അഭിപ്രായപ്പെടുന്നു ചിലർ .