മലയാളികളുടെ സ്വന്തം താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. ദീർഘനാൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. വിവാഹശേഷം 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് കഴിഞ്ഞ വര്ഷം ഒരു ആൺ കുട്ടി പിറന്നത്. കുഞ്ഞു വന്നതോടുകൂടി ജീവിതം കൂടുതൽ സുന്ദരമായി എന്ന് പലപ്പോഴും താരം തുറന്നു പറഞ്ഞിരുന്നു.  തന്റെ പോസ്റ്റുകൾ. ഇപ്പോൾ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ലോക്ക് ഡൗൺ വിരസതയിൽ നിന്നും എങ്ങനെ നേരിടാം എന്നാണ് താരം പറയുന്നത്.

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ, ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം. 16 വരെ ലോക്ക്ഡൗൺ നീട്ടിയതോടെ പ്ലാൻ ചെയ്തിരുന്ന പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം. ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു. ഇതിൽ മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഉണ്ട്. അതിനാൽ, നാളെ മുതൽ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്‌ഡേറ്റുകൾക്കായി എന്റെ പേജിൽ വരിക. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാൻ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോൾ നാളെ കാണാം