മലയാളിപ്രേക്ഷകർക്ക് പ്രിയപെട്ട നടിയാണ് ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കാറുണ്ട് അവ എല്ലാം വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ഗ്രേസ് ആന്റണിയും ,നിവിൻപോളിയും നായികനായകൻമാരായി അഭിനയിച്ച ചിത്രം കനകം കാമിനി കലഹം എന്ന സിനിമയുടെ വിശേഷങ്ങളാണ് താരം പങ്കു വെക്കുന്നത്. താൻ അഭിനയിച്ച ഈ സിനിമയിൽ മികച്ചപിന്തുണയാണ് നിവിൻപോളി നല്കുന്നത് എന്ന് താരംഒരു അഭിമുഖത്തിൽ പറയുന്നത്. നമ്മൾ പറയുന്നത്കേൾക്കാൻ നല്ല മനസുള്ള ആളാണ് നിവിൻ ചേട്ടൻ എന്നാണ് ഗ്രേസ് പറയുന്നത് .

നിവിൻ നടനെന്നതിലുപരി വളരെ നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം സിനിമയിൽ കുറച്ചു നേരം മൂഡ് ഔട്ടായിട്ട് ഇരിക്കുന്ന സമയത്തെ അദ്ദേഹം വന്ന് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കുറച്ചു നേരം സംസാരിക്കുമ്പോൾ തന്നെ നമ്മൾ ഓക്കേ ആയിട്ടിരിക്കും  കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റുന്ന സഹതാരമാണ്. ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണമെന്നാണ്തന്റെ ആഗ്രഹം  എന്നാണ് ഗ്രേസ് ആന്റണി വ്യക്തമാക്കി.കനകം കാമിനി കലഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.രതീഷ് പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം മാണ് കനകം ,കാമിനി ,കലഹം എന്ന സിനിമ സംവിധാനം ചെയ്യത ത് .