മലയാള സിനിമയിലെ തഗ്ഗ് ഡയലോഗുകൾ  കൊണ്ട് അമ്മാനമാടുന്ന അതുല്യ പ്രതിഭയാണ്   മാമൂക്കോയ . താരത്തിന്റെ നർമ്മത്തിൽ പൊതിഞ്ഞ  അഭിനയ സംഭാഷണങ്ങൾ ഇന്നും പ്രേഷകർക്കു പ്രിയങ്കരം ആണ്. ഇപ്പോൾ താരത്തിന്റെ വാർത്തകൾ ആണ് സോഷ്യൽ മീഡിയിൽ നിറയുന്നത്. കാരണം അദ്ദേഹം അസുഖ ബാധിതനായി  ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം മുൻപ് തന്നെ അറിഞിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആണ്, ഹോസ്പിറ്റലിൽ ആണെങ്കിലും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ മക്കളും , അടുത്ത ബന്ധുക്കളും, ഹോസ്പിറ്റൽ അധികൃതരും മറന്നില്ല , അദ്ദേഹം കേക്ക് കട്ട് ചെയ്യ്തു തന്റെ പിറന്നാൾ ആഘോഷിച്ചു കഴിഞ്ഞു.

താരത്തിന്റെ ഈ വീഡിയോ  കണ്ടാൽ തോന്നും അദ്ദേഹത്തിന് ഒരു അസുഖവുമില്ല എന്ന് എങ്കിൽ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം അല്ല എന്നും ഡോക്ടർ പറയുന്നുമുണ്ട്. നേരത്തെ അദ്ദേഹം തന്നെ പറഞ്ഞിരുന്നു തനിക്കു ഇനിയും വിശ്രമ ജീവിതം ആണ് ആവശ്യമെന്നും ഇപ്പോൾ അദ്ദേഹം കൂടുതൽ സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകരുടയും, കുടുംബത്തിന്റെയും, സിനിമാലോകത്തിന്റെയും പ്രാർത്ഥനയും വിശ്വാസവും.

ഒരു ഇടക്കാലത്തുണ്ടായ അസുഖം കാരണം സിനിമകളിലിൽ നിന്നും വിട്ടുമാറിനിന്നിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.തനിക്കു ഹാർട്ടിനെ ഒരു ബ്ലോക്കു ഉണ്ടായിരുന്നു അത് ആന്റിയോപ്ലാസ്റ് ചെയ്യ്തിരുന്നു പിന്നീട് തൊണ്ടക്കു ക്യാൻസർ വന്നിരുന്നു അത് മാറി പ്രത്യേകിച്ചു കുഴപ്പം ഇല്ലെന്നും താരം മുൻപ് പറഞ്ഞിരുന്നു. എങ്കിലും ഇപ്പോളും അതിന്റെ ചികത്സ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. നാടക രംഗങ്ങളിൽ ആയിരുന്നു താരം സിനിമഭിനയത്തിൽ എത്തിയത്.