നടൻ മുകേഷും നൃത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹ മോചന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ സമൂഹമാധ്യങ്ങളിൽ ഇവരുവരെയും കുറിച്ച് ഗോസിപ്പുകളും വന്നിരുന്നു. ഇതിന് പിന്നാലെ മേതിൽ ദേവികയും മുകേഷും പിരിയാൻ വാർത്തകളെ കുറിച്ച് പ്രതികരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ മേതിൽ ദേവിക പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഗോസ്സിപ്പുകൾക്കും മറ്റുമായി ഇതിലും നല്ലൊരു മറുപടി സമൂഹത്തിന് കൊടുക്കാൻ ഇല്ല എന്നാണ് സമൂഹം പറയുന്നത് മേതിൽ ദേവികയുടെ വാക്കിലേക്ക് പോകാം…

“ഒരുമിച്ചു ജീവിച്ച രണ്ടുപേര് വേർപിരിയുക എന്നത് രണ്ട് പേരെയും സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ സാഹചര്യമാണ്. അത് വളരെ സമാധാനപരമായി നേരിടാൻ എല്ലാവരും അനുവദിക്കണം..”
ബഹുമാനം… സ്നേഹം മേതിൽ ദേവിക…ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന വിഷയം ആണ്, അല്ലാതെ കേരളത്തെയോ, രാഷ്ട്രീയത്തെയോ, സമൂഹത്തെയോ, ഭരണകൂടത്തെയൊ ബാധിക്കുന്ന വിഷയമല്ല, എന്നുമായിരുന്നു മേതിൽ ദേവികയുടെ മറുപടി ഇലക്ഷന് മുന്നേ എടുത്ത തീരുമാനം ആണ് ഇതെന്നും ഇലക്ഷന് ശേഷമാണ് മാറി താമസിക്കാൻ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേർത്തു.