പേളി മാണി ഗര്‍ഭിണിയായത് മുതല്‍ മകളുടെ ജനനവും അവളുടെ ഓരോ വളര്‍ച്ചയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. നിലാമോള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അത്രത്തോളും ആരാധകരുമുണ്ട്. എല്ലാവരുടേയും കണ്‍മുന്നില്‍ വളരുന്ന കുഞ്ഞിനെ പോലെയൊരു വാത്സല്യമാണ് എല്ലാവര്‍ക്കും നിലയോട്. എന്നാല്‍ പേളിയോട് ഒരു കൂട്ടര്‍ക്ക് എതിര്‍പ്പും ഉണ്ട്. കാരണം , ഇത്രത്തോളം ഒരു കുഞ്ഞിന്റെ സ്വകാര്യതയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് ചിലരുടെ ചോദ്യം.


ഈ സമയത്താണ് മിയയേയും ശ്രിയ ശരണിനേയും ആരാധകര്‍ എടുത്ത് കാണിക്കുന്നത്. ഇവര്‍ രണ്ട് പേരും കുഞ്ഞിന് ജന്മം നല്‍കി കഴിഞ്ഞാണ് ഇവര്‍ പ്രഗ്നനന്റായിരുന്നുവെന്ന് പോലും ആരാധകര്‍ അറിയുന്നത്. മിയയ്ക്ക് കുഞ്ഞ് ജനിച്ച ശേഷമെങ്കിലും വിവരം പുറത്തായെങ്കിലും ശ്രിയയുടെ കുഞ്ഞിന് ഒന്നരവയസായപ്പോഴാണ് ആരാധകര്‍ ശ്രിയക്ക് കുഞ്ഞുണ്ടായ വിവരം പോലും അറിയുന്നത്.ഇങ്ങനെയാണ് വേണ്ടതെന്നും കുഞ്ഞുങ്ങളാണെങ്കിലും അവരുടെ സ്വകാര്യതയെ മാനിക്കേണ്ട ആവശ്യമുണ്ടെന്നുമാണ് ചിലരുടെ വാദം.
കുഞ്ചാക്കോബോബന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരവും കുഞ്ഞിന്റെ ജനനശേഷമാണ് മീഡിയ പോലും അറിഞ്ഞത്.