മലയാള സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. കോകിലാബെൻ ധീരുഭായ് അംബാനി   ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്താണ് ഹൃദയാഘാതത്തെ തുടർന്ന് സംഗീത് ശിവന്റെ അന്ത്യം. 65 വയസ്സായിരുന്നു പ്രായം. സംസ്കാരം ഇന്ന്  ഓഷിവാര സെമിത്തേരിയിൽ നടത്തുമെന്നും അദ്ദേഹത്തിന്റെ സഹോദരൻ സന്തോഷ് ശിവൻ  അറിയിച്ചു,ഒന്നിലേറെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടും സംഗീത് ശിവന് സിനിമയില്‍ വലിയ ഗ്യാപ്പുകള്‍ വന്നിരുന്നു

ഓടി നടന്ന് സിനിമ ചെയ്യാത്തത് കൊണ്ടാണ് സിനിമയിലെ ഈ ഗ്യാപ്പ് വന്നത്. അതിന്റെ ആവശ്യം ഉണ്ടെന്ന് അന്നും ഇന്നും തോന്നിയിട്ടില്ലെന്നാണ് മുന്‍പ് ഒരിക്കൽ ഒരു അഭിമുഖത്തിൽ  സംവിധായകന്‍ പറഞ്ഞിട്ടുള്ളത്. ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ ഒരുപാട് യാത്രകൾ ചെയ്യാറുണ്ട്.  ഫോട്ടോഗ്രാഫിയില്‍ ഭയങ്കര താല്‍പര്യമാണ് എനിക്ക് ഉള്ളത്. അതുകൊണ്ട് പടമെടുക്കാന്‍ പോകും. എപ്പോഴെങ്കിലും നല്ലൊരു ഐഡിയ കിട്ടിയാല്‍ മാത്രമേ സിനിമയെ കുറിച്ച് നോക്കുകയുള്ളു.

സംഗീത്  ശിവന്റെ സിനിമകളില്‍ കൂടുതലും നായകന്‍ ആയെത്തിയത്  മോഹന്‍ലാലായിരുന്നു. മോഹന്‍ലാലുമൊത്ത് മികച്ച കൂട്ടു കെട്ടുണ്ടാക്കാനും അങ്ങനെ ചിത്രങ്ങള്‍ ഒരുക്കാനും സംഗീത് ശിവന് സാധിക്കുകയും ചെയ്‌തു.മോഹന്‍ലാലിനൊപ്പം ഒരു സിനിമയെ കുറിച്ച് ചിന്തിക്കാമെന്നും സംഗീത് ശിവൻ അന്ന്  പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം ഈ ലോകം വിട്ട് പോയിരിക്കുന്നത്.