മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആയിരുന്നു ഭാവന, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് ആയിരുന്നു താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി നിന്ന താരം ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, ഇപ്പോൾ താരത്തിന്റെ തിരിച്ചു വരവിൽ സന്തോഷം പങ്കുവെച്ചുകൊണ്ടു നടൻ ഷറഫുദ്ധീൻ പറഞ്ഞ കാര്യങ്ങൾ ആണ് ,സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അഞ്ചു വർഷത്തിന് ശേഷം ആണ് ഭാവന ഈ സിനിമ ചെയ്യുന്നത്. വളരെ ചെറിയ ഒരു സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’,വളരെ നാളുകൾക്ക് ശേഷം ഭാവനയുടെ ഈ തിരിച്ചു വരവ് വളരെ നല്ല തുടക്കം തന്നെയായിരുന്നു എന്നും ശറഫുദ്ധീൻ പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്തു വളരെ നല്ല രീതിയിൽ ആയിരുന്നു ഭാവനയുടെ ഇടപെടൽ. ഈ ഒരു സിനിമയിൽ അഭിനയിക്കാൻ ഭാവന  സമ്മതം മൂളിയതിൽ വളരെ സന്തോഷം തോന്നി നടൻ പറയുന്നു.

ഈ സിനിമയിൽ ഭാവന ചെയ്യ്ത വേഷം വളരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യ്തിരുന്നു. സത്യത്തിൽ ഈ ചിത്രത്തിൽ ഭാവനയുടെ അഭിനയത്തിന് പുറമെ താരത്തിന്റെ തിരിച്ചു വരവ് തന്നെയാണ് വളരെ സന്തോഷം തോന്നിപ്പിച്ചത് ഷറഫുദ്ധീൻ പറയുന്നു. ചിത്രത്തിലെ കല്യാണ പാട്ട് എന്ന ഗാനത്തിന്റെ വീഡിയോ ലോഞ്ച്  കഴിഞ്ഞ ആഴ്ച്ച നടന്നിരുന്നു.