‘പാടത്ത പൈങ്കിളി’ എന്ന സീരിയലിൽ ദേവ എന്ന കഥാപാത്രത്തെ ചെയ്യ്തു കൊണ്ട് അഭിനയ രംഗത്തു എത്തിയ നടൻ ആണ് സൂരജ് സൺ, ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം , കുറിപ്പ് ഇങ്ങനെ.. വഴിയിൽ ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു തീപെട്ടിക്കു പോലും ഒരു നിമിഷം എങ്കിലും നമ്മളെ ചിരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ എല്ലാത്തിനും അതിന്റേതായ മൂല്യം ഉണ്ടെന്നു സ്വയം തിരിച്ചറിയുക

എനിക്ക് പിറന്നാൾ ആശംസകൾ എന്ന് സന്തോഷവാനായി ആണ് താരം വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ താരത്തിന്റെ കേക്ക് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നല്കിയിരിക്കുന്നത്. തനറെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ.

‘മൃദു ഭാവേ ദൃഢകൃത്യേ’എന്നാണ് സൂരജിന്റെ സിനിമയുടെ പേര്. താരം ആദ്യമായി നായകൻ ആകുന്ന ചിത്രമാണ് ഇത്. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിൽ അഭിനയിച്ച നടൻ പിന്നീട് ഒരു ബ്രേക്ക് എടുത്തു ആദ്യമായി ഹൃദയം എന്ന ചിത്രത്തിൽ ഒരു കല്യാണ ചെറുക്കന്റെ വേഷത്തിൽ എത്തുന്നുണ്ട്, കൂടാതെ ആറാട്ട് മുണ്ടൻ എന്ന ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും സൂരജ് സൺ ആയിരുന്നു.