ഒരുപാട് ആരാധകരുള്ള താരദമ്പതികൾ ആണ് സൂര്യയും ജ്യോതികയും, സഹജീവികളെ സഹായിക്കുന്ന കാര്യത്തിലും മുന്നിലാണ് നടി, ഇപ്പോൾ ജ്യോതികയെ കുറിച്ച് നടൻ തലൈ വാസൽ വിജയ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരിക്കൽ എനിക്ക് നല്ല നടുവേദനയുണ്ടായിരുന്നു. അതിനാൽ ഞാൻ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു,ഇതുകണ്ട ജ്യോതിക എന്റെ അടുത്ത് വന്ന് കാരവാനിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടു. വേണ്ടെന്ന് ഞാൻ പലതവണ പറഞ്ഞെങ്കിലും കാരവാനിൽ വിശ്രമിക്കാൻ ജ്യോതിക എന്നെ നിർബന്ധിച്ചു നടൻ പറയുന്നു

സത്യത്തിൽ എൻ്റെ സഹോദരിയെപ്പോലെയാണ് ജ്യോതിക പെരുമാറിയത് തലൈവാസൽ വിജയ് പറയുന്നു. സൂര്യയെ വിവാഹത്തെ ചെയ്യുന്ന സമയത്ത് മോശമല്ലാത്ത സമ്പാദ്യം ജ്യോതികയ്ക്കുണ്ടായിരുന്നു.സൂര്യയെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ ജ്യോതിക തന്റെ സ്വന്തം സമ്പാദ്യത്തിൽ കൂടി കോടീശ്വരിയായി മാറിയ സ്ത്രീയാണ്. താരം പതിനേഴാം വയസിലാണ് കരിയർ തുടങ്ങുന്നത്. ഒരു സ്ത്രീയെ ശക്തയാക്കുന്നത് മറ്റൊരു സ്ത്രീ ആണെന്ന് പറയുന്നത് ശരിയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു സ്ത്രീയായി വന്നത് എന്റെ അമ്മയാണ് നടി മുൻപ് പറഞ്ഞിരുന്നു

കുറച്ച് നാളത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് എത്തിയ ജ്യോതിക ചില പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ചും നല്ല ഒരു വരുമാനം ഉണ്ടാക്കിയിരുന്നു. സൂര്യയും ജ്യോതികയും ഇപ്പോൾ സിനിമാ നിർമാണത്തിലും സജീവമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ജ്യോതികയുടെ സിനിമ കാതലാണ്.