സാമൂഹിക മാധ്യമങ്ങളിൽ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച്‌ അനവധ ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷെ മിക്കപ്പോഴും ഇവക്കൊക്കെ താഴെ വളരെ അശ്ലീല കമന്റുകളാണ് വരാറുള്ളത്. ഗേ എന്നും, ലെസ്ബിയന്‍ എന്നുമൊക്കെ കേള്‍ക്കുമ്പോൾ കളിയാക്കി ചിരിക്കുന്നവര്‍ക്കിടയില്‍, അര്‍ഹിക്കുന്ന ഗൗരവത്തോടെ അവയെ ഉള്‍ക്കൊള്ളുന്ന പുതിയതലമുറയും നമുക്കിടയില്‍ ഉണ്ട്. അങ്ങനെ ഒരു കുട്ടിയുടെ മനോഹരമായ ക്യൂട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

View this post on Instagram

 

A post shared by Swati Jagdish (@mayas_amma)

‘മായാസ് അമ്മ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്താണ് ലെസ്ബിയന്‍ എന്നും, ഗേയെന്നും അമ്മ ചോദിക്കുമ്പോൾ വിവേക പൂര്‍വമായ മറുപടിയാണ് കുട്ടി നല്‍കുന്നത്.വെറുപ്പും വിദ്വേഷവുമല്ല കുഞ്ഞുമനസില്‍ പാകേണ്ടതെന്നും, സ്‌നേഹത്തിന്റെ ഭാഷ കുട്ടികള്‍ക്ക് മനസിലാകുമെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.