Connect with us

Film News

വിവാഹ ശേഷമുള്ള ആദ്യയാത്ര അവിടേക്ക്, സന്തോഷം പങ്കിട്ട് യുവ

Published

on

വിവാഹശേഷമുള്ള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും, ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇരുവരും തങ്ങളുടെ വിവാഹ ശേഷം ആദ്യ യാത്ര ചെയ്തിരിക്കുന്നത്, ഗുരുവായൂരപ്പന്റെ നടയില്‍ എന്ന ക്യാപ്ഷനോടെയാണ് യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. മൃദുലയേയും ടാഗ് ചെയ്തിട്ടുണ്ട്. സീരിയൽ മേഖലയിൽ ആണ് ഇരുവരും ഏങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ്. ഇപ്പോൾ ആണ് തങ്ങൾ പ്രണയത്തിൽ ആയതെന്ന് ഇരുവരും പ്രതികരിച്ചിരുന്നു. യുവയുടേയും മൃദുലയുടേയും അമ്മ വേഷത്തിൽ സീരിയലുകളിൽ നിറയുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു എന്നും ഇരുവരും സൂചിപ്പിച്ചിരുന്നു.

വിവാഹത്തിന് മുന്നോടിയായാണ് ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. രേഖ രതീഷ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞുവെന്ന് അറിയിച്ച് യുവ മെസ്സേജ് അയച്ചിരുന്നു.എന്ത് മറുപടിയാണ് നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ ഇരുവരും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരുദിവസം കൊണ്ട് തന്നെ കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പിന്നീടാണ് ജാതകം ചോദിച്ച് മൃദുലയുടെ അച്ഛനെ വിളിച്ചത്. ജാതകം ചേരുമെന്ന് മനസ്സിലായതോടെ എന്‍ഗേജ്‌മെന്റ് നടത്താനായി തീരുമാനിച്ചത്. 10 ദിവസം കൊണ്ടാണ് കാര്യങ്ങളെല്ലാം നടന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

യുവയ്‌ക്കൊപ്പം കൊച്ചിയിലേക്ക് പോവുന്നതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിലവിളക്കുമായി യുവയുടെ വീട്ടില്‍ പ്രവേശിക്കുന്നതിന്റേയും പുതിയ ഫ്‌ളാറ്റിലെ പാലുകാച്ചലിന്റെ ചിത്രങ്ങളും യുവയും മൃദുലയും പങ്കുവെച്ചിരുന്നു.

Advertisement

Film News

മമ്മൂട്ടി ചിത്രത്തിനായി കള്ളനോട്ടടിച്ച കലാസംവിധായകൻ.

Published

on

By

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത 2001 ൽ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടി, ദിലീപ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ തുടങ്ങി നിരവധി താരമൂല്യം ഉള്ള നടൻമാർ അണിനിരന്ന ചിത്രമാണ് രാക്ഷസരാജാവ്. ഓണ വിരുന്നായി എത്തിയ ചിത്രം ബിഗ്ഗ് സ്‌ക്രീനിൽ വൻ വിജയമാണ് കൈവരിച്ചത്.

ഇപ്പോഴിതാ സിനിമയുടെ കലാസംവിധായകനായ എം ബാവ സിനിമയിലെ അറിയാകഥ തുറന്ന് പറയുകയാണി സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ബാവയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച്‌ കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ പങ്കുവെച്ച്‌ കൊണ്ട് എം ബാവ പറയുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ നോട്ടിനായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത്ര അധികം നോട്ടുകൾ ആരും തന്നെ തന്ന് സഹായിച്ചിരുന്നില്ല. പൊതുവെ കളർ ചെയ്‌ത നോട്ടുകളാണ് സിനിമക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിയിൽ ഉള്ള നോട്ടുകൾ ഉപയോഗിക്കാൻ സംവിധായകൻ വിനയൻ സമ്മതിച്ചില്ല. പിന്നീട് നോട്ടുകൾ അച്ചടിക്കാം എന്ന രീതിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രെസ്സിൽ പ്രിന്റ് ചെയ്യുകയായിരുന്നു. ഇതിനായി സ്‌ക്യൂരിറ്റി ഗഡിനെ വരെ നിർത്തേണ്ടി വന്നു. ഈ നോട്ടുകൾ പുറത്തു പോയിരുന്നേൽ സംവിധായകനും, ഞാനും, നിർമ്മാതാവും ഉൾപ്പെടെ എല്ലാരും അകത്ത് പോയിരുന്നേനെ എന്നും എം ബാവ പറഞ്ഞു.

Continue Reading

Recent Updates

Trending