മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ആണ് എം ജി ശ്രീകുമാർ. ഇപ്പോൾ തന്റെ ഭാര്യ ലേഖയെ കുറിച്ചും, ഭാര്യയെ നേടിയ സാഹസിക ജീവിതത്തെ കുറിച്ചും  എം ജി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പ്രിയതമയെ കണ്ടെത്തി ലിവിങ് ടുഗതർ കഴിഞ്ഞതിനു ശേഷമാണ് താൻ സ്വന്തംമാക്കിയത്. ഇരുവരുടയും വിവാഹ൦ 2000  ത്തിൽ ആയിരുന്നു നടന്നത്. ഇപ്പോൾ ഇരുപത്തിരണ്ടു വര്ഷം കഴിഞ്ഞിട്ടും ഇന്നും  പ്രണയം തുളുമ്പുന്ന കണ്ണുകൾ ആണ് ഇരുവർക്കും.


എവിടെപ്പോയാലും എം.ജിക്കൊപ്പം ഭാര്യ ലേഖയുമുണ്ടാകും. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും ഫോട്ടോകളും കാണുമ്പോൾ‌ ഇവർ അടുത്തിടെയാണോ വിവാഹിതരായതെന്ന് പോലും നമുക്ക് തോന്നിപ്പോകും,കേരളത്തിൽ ലിവിങ് ടുഗെദർ കഴിയാൻ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച്  എംജി പറയുന്നത്. തന്റെ ഭാര്യയെ ഒരു സുഹൃത്തിനെ പോലെയാണ് താൻ കൊണ്ട് നടക്കുന്നത്. ഇന്ന് ലേഖ ശ്രീകുമാർ പിറന്നാൾ ആഘോഷിക്കുകയാണ്. പതിവ് പോലെ എം.ജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തി.

ജന്മദിനാശംസകൾ എന്റെ പ്രിയേ… ദൈവം നിങ്ങളെ സന്തോഷം… ആരോഗ്യം… സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹം’ എന്നാണ് എം.ജി ശ്രീകുമാർ കുറിച്ചത്. ഒപ്പം ലേഖയെ ചുംബിക്കുന്നതിന്റേയും ലേഖയ്ക്കൊപ്പമുള്ള യാത്രകളുടേയും ചിത്രങ്ങൾ എം.ജി ശ്രീകുമാർ പങ്കുവെച്ചു.