തമിഴിൽ നിരവധി ആരാധകരുള്ള ഒരു ഹീറോ തന്നെയാണ് നടൻ അജിത് കുമാർ. ഇപ്പോൾ താരത്തിന്റെ തുനിവ്‌  എന്ന ചിത്രം തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുകയാണ്, മുൻപ് പലതവണ തന്റെ സഹപ്രവർത്തകർ തന്നെ നാണം കെടുത്തിയിട്ടുണ്ട് താരം പറയുന്നു. അങ്ങനെ ഒരു സംഭവം ആയിരുന്നു നടി മീനയുടെ അമ്മ. ഒരിക്കൽ മീനയുടെ ‘അമ്മ തന്നെ അപമാനപെടുത്തിയിട്ടുണ്ട്. ആനന്ദ പൂങ്കാട്രു എന്ന  ചിത്രത്തിൽ അജിത്തിനൊപ്പം മീനയും അഭിനയിച്ചിരുന്നു.

അന്ന് അജിത്തിനേക്കാൾ വലിയ നടി ആണ് മീന. ആ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് അവാർഡും ലഭിച്ചിരുന്നു, അന്ന് തനിക്കു അവാർഡ് നൽകിയത് മീന ആയിരുന്നു. അപ്പോൾ അവതാരകൻ അജിത്തിനോട് പറഞ്ഞു മീനയോടൊപ്പം ഒരു ഡാൻസ് കളിയ്ക്കാൻ എന്നാൽ ഇത് കേട്ടതും  മീനയുടെ ‘അമ്മ സ്റ്റേജിലേക്ക് എത്തി.

എന്നിട്ട് പറഞ്ഞു മീന നല്ലൊരു നടി ആണെന്നും, അവൾ രജനിയോടൊപ്പവും, കമലിന്റെ കൂടെ അഭനയിച്ചതാണ് അവൾ എങ്ങനെയാണ് വേണ്ട എന്ന് പറഞ്ഞുകൊണ്ട് മീനയെ സ്റ്റേജിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി. ഈ ഒരു രംഗ,൦ തനിക്കു ഒരുപാടു വിഷമം ഉണ്ടാക്കി എന്നും താരം പറയുന്നു. എന്നാൽ ഈ ഒരു കാര്യം മനസിൽ വെച്ചുകൊണ്ട് ഒരിക്കലും താൻ മീനയോട് ഇടപെട്ടിട്ടില്ല എന്നും പറയുന്നു