അര്‍ജുന്‍ റെഡ്ഡി സിനിമയ്ക്കും ,ഈ ചിത്രത്തിൽ നായകൻ ആയി എത്തിയ വിജയ് ദേവര കൊണ്ടയ്ക്കുമെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഭീഷ്മപർവം നായിക ആയ അനസൂയ ഭരദ്വാജ്, നടന്റെ പേരെടുത്ത് പറയാതെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു സ്‌റ്റോറിയിലൂടെ അനസൂയയുടെ വിമര്‍ശനം, ഇഇഇ വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയിൽ ഒരുപാട് ശ്രെദ്ധ ആകുകയാണ്, മുൻപും നടി ഇതിന് കുറിച്ച് വിമർശിച്ചിരുന്നു, മുന്‍പ് ഫിലിം കംപാനിയന്റെ റൗണ്ട് ടേബിളില്‍ പങ്കെടുത്ത നടി പാര്‍വ്വതി തിരുവോത്ത് ഈ സിനിമയെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അനസൂയ ഇപ്പോൾ വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.

ഇത് ഞാന്‍ വീണ്ടും റീഷെയര്‍ ചെയ്തു കൊണ്ടേയിരിക്കും. ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന് പാര്‍വതിയെയും ആയുഷ്മാന്‍ ഖുറാനയെയും ദീപികയെയും അനുമോദിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയിലും ഓഡിയന്‍സ് എന്ന നിലയിലും നമ്മള്‍ ഓര്‍ക്കണം, സിനിമ വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മീഡിയയാണെന്ന്. ഈ ഒരു കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോഴൊക്കെ താന്‍ അനിയന്ത്രിതമായി ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.


കാരണം എനിക്ക് മീഡിയ സപ്പോര്‍ട്ടോ, പിആര്‍ സപ്പോര്‍ട്ടോ, ഇന്‍ഡസ്ട്രിയിലെ ഒപ്പമുള്ളവരുടെ പിന്തുണയോ ഒന്നുമില്ല. മാത്രമല്ല, തന്റെ ഭാഗത്ത് നിന്ന് വന്ന ഒരു തെറ്റെന്ന് പറയുന്നത്, ഞാന്‍ എന്റെ അനിഷ്ടം കാണിക്കുന്നത് അത് തോന്നിയ അളവില്‍ തന്നെയാണ് എന്നതാണ്. ആ അനിഷ്ടം തേന്‍പുരട്ടിയല്ല ഞാന്‍ പ്രകടിപ്പിച്ചത്. എന്നിരുന്നാലും ഇതൊന്നും തന്നെ ബാധിക്കില്ല. ഇതുകൊണ്ടൊന്നും തന്നെ തടയാനാവില്ലെന്നും അനസൂയ ഭരദ്വാജ് സ്‌റ്റോറിയില്‍ പറയുന്നു,