സ്നേഹത്തിനു പല മുഖങ്ങൾ ഉണ്ടല്ലേ അതിൽ സഹോദര സ്നേഹം എന്നും മായാതെ നിൽക്കുന്ന ഒന്ന് തന്നെയാണ്. തന്റെ കൂടെ പിറപ്പിനു എന്ത് തന്നെ വന്നാലും കൂടെ കാണും എന്നുറുപ്പുള്ള സ്നേഹം കൂടിയാണ് ഇത്. അങ്ങനെ ഉള്ള കുറച്ചു നിമിഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടിയും അവതാരക കൂടിയായ അശ്വതി ശ്രീകാന്ത്.

ആദ്യ മകൾ പദ്മ ജനിച്ചതിനു ശേഷവും റേഡിയോ ജോക്കിയായി താരം ജോലി നോക്കുമ്പോൾ ചില ദിവസങ്ങളിൽ പദ്മയെ കൂടി കൊണ്ടുപോകാറുണ്ടായിരുന്നു. ആ ഫോട്ടോകളും മറ്റും താരം തന്നെ തന്റെ സോഷ്യൽ  മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട്  എഴുത്തിലും ടെലിവിഷൻ അവതാരകയായും സീരിയൽ അഭിനയത്തിലും തിളങ്ങി നിൽക്കുമ്പോഴായിരുന്നു രണ്ടാമത്തെ മകൾ കമലയുടെ ജനനം.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)


പിന്നീട് ഇങ്ങോട്ട് പദ്മയുടെയും കമലയുടേയും സ്നേഹ നിമിഷങ്ങൾ അശ്വതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെക്കാറുണ്ടായിരുന്നു. അങ്ങനെ പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ അനുജത്തിയെ ആദ്യ ചുവടുകൾ വെയ്ക്കുവാൻ  സഹായിക്കുകയാണ് പദ്മ. ഈ വീഡിയോ പങ്ക് വെച്ചുകൊണ്ട് അശ്വതി കുറിച്ചത് ഇങ്ങനെയാണ്.”പ്രിയപ്പെട്ട കമല എന്നെ വിശ്വസിക്കു നീ ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ്” കുഞ്ഞനുജത്തിയെ വളരെ ശ്രെദ്ധയോടെ നോക്കുന്ന പദ്മ പ്രേക്ഷകരിലും സന്തോഷം നൽകുന്നുണ്ട്.