മമ്മൂക്ക എല്ലവരയും ശ്രെദ്ധിക്കാറുണ്ട്നടൻ അസീസ് നെടുമങ്ങാട്, മമ്മൂക്ക നായകനായ സി ബി ഐ അഞ്ചാം ഭാഗത്തിൽ താനും ഒരു വേഷം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് നടൻ പറയുന്നത്‌. ഹെയര്‍ ട്രാന്‍പ്ലാന്റേഷന്‍ ചെയ്തതിനെ കുറിച്ചാണ് താരം പറയുന്നത്.ഏറ്റവും കൂടുതൽ തനിക്കു വിഷമം ഉണ്ടാക്കുന്നത് തന്റെ കഷണ്ടിയാണ്. നേരത്തെ തനിക്കു മുടിക്ക് വേണ്ടി ഒരുപാടും സമയം കളയാറുണ്ട്. പിള്ളേരുടെ കണ്മഷി എടുത്തു താൻ തലയിൽ തേക്കുന്നതിനെ ചൊല്ലി ഞാനും ഭാര്യയും വഴക്കു കൂടാറുണ്ട്. എന്നാൽ ഇപ്പോൾ എല്ലാം മാറി.

ടൊവിനോ ആണ് ഹെയര്‍ ട്രാന്‍സ്പ്ലനേഷനെ കുറിച്ച് ആദ്യം തന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചത്. ഹെയര്‍ട്രാന്‍സ്പ്ലനേഷന് ശേഷം ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല. ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം മുടി വളരുകഎന്നാണ്. മുടി വെച്ചത് കൂടെ കളിച്ചുനടന്നവക്ക് പോലും മനസിലായില്ല.

എന്നാല്‍ മമ്മൂട്ടി ഇത് കണ്ടുപിടിക്കുകയായിരുന്നു. സിബിഐയുടെ ഷൂട്ടിംഗിന് പോയപ്പോള്‍, ‘ഡാ നീ മുടിയില്‍ എന്തെങ്കിലും ചെയ്‌തോ’ എന്ന് ചോദിച്ചു.ഒന്നും പറഞ്ഞില്ല ചിരിച്ചു. ഹെയര്‍ ട്രാന്‍സ്പ്ലനേഷന്‍ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാതെ നിവൃത്തിയില്ല. കണ്ടോ ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് എന്നാണ് മമ്മൂക്ക പറഞ്ഞത്. താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നാണ് അസീസ് പറയുന്നത്.