ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽബോയ്‌സ് ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ അവസരത്തിൽ താൻ ആരാധിക്കുന്ന ഉലകനായകൻ കമൽ ഹാസനെ കണ്ടതിനെ കുറിച്ച് സന്തോഷം പങ്കിടുകയാണ് സംവിധായകൻ, ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു ഫുൾ ഫിലിം മേക്കർ കൂടിയാണ്.തന്നെ ഒരുപാട് സ്വാധീനിച്ച പടങ്ങളാണ് വിരുമാണ്ടി പോലെയുള്ളവ,ഈ സിനിമ കാരണം എനിക്ക് കമൽ ഹാസനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നായിരുന്നു തന്റെ ആഗ്രഹമെന്നു ചിദംബരം പറഞ്ഞിരുന്നു, ഇപ്പോൾ ആ ആഗ്രഹമാണ് സാധിച്ചത്,

കമൽഹാസനെ മാത്രമല്ല ഗുണ സിനിമയുടെ സംവിധായകൻ സന്താനഭാരതിയെയും ഇവർ കണ്ടു. ഉലഗനായകനൊപ്പമുള്ള ചിത്രങ്ങൾ ചിദംബരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഫൈനൽ ക്ലൈമാക്സ് ഫോർ മഞ്ഞുമ്മൽ ബോയ്സ് എന്നാണു ചിദംബരം ഈ ചിത്രത്തിന് നൽകിയ തലക്കെട്ട്, സംവിധായകൻ ചിദംബരതിനൊപ്പം  കലാസംവിധായകൻ അജയൻ ചാലിശ്ശേരി, സം​ഗീത സംവിധായകൻ സുഷിൻ ശ്യാം, ശ്രീനാഥ് ഭാസി തുടങ്ങി മഞ്ഞുമ്മല്‍ ബോയ്സിലെ ഭൂരിഭാഗം പേരുമാണ് കമൽഹാസനെ കാണാൻ എത്തിയത്.

മഞ്ഞുമ്മൽ  ബോയ്സ് കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെ പറ്റിയും ഗുണ ഷൂട്ടിംഗ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. എന്ന കുറിപ്പോട് കൂടിയാണ് അജയൻ ചാലിശ്ശേരി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്,