മാത്യു തോമസും മാളവിക മോഹനും പ്രധാന  വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി .ചിത്രത്തിന്റെ  ടീസർ  പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ്ങിൽ റെക്കോർഡ്  നേടിയിരിക്കുകയാണ്. ടീസർ റിലീസ് ചെയ്ത് ഇപ്പോൾ 1.9  മില്യൺ നേടിയിരിക്കുകയാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന  ചിത്രമാണ് ക്രിസ്റ്റി .ചിത്രം നിർമിച്ചിരിക്കുന്നത് കണ്ണൻ സതീഷ് ആണ്.ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത് ഒരു പ്രണയ കഥയായിട്ടാണ്.റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായകൻ ആൽവിൻ ഹെൻറി ആണ്.

 

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടുണ്ട് അണിയറ പ്രവത്തകർ.ചിത്രം തിയറ്ററുകളിൽ എത്തുന്നത് ഫെബ്രുവരി 17 ന്  ആണ്.എന്നാൽ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്  സെൻട്രൽ പിക്ചർസ് ആണ്.ചിത്രത്തിലെ ഗാനം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്.ചിത്രത്തിന്റെ ടീസറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത്.എന്നാൽ ചിത്രവും റിലീസ് ചെയുമ്പോൾ ഈ രീതിയിൽ ഉള്ള പ്രതികരണം ലഭിക്കും എന്ന് തന്നെ പറയാം.ചിത്രത്തിനായി കത്തിയിരിക്കുകയാണ് പ്രേക്ഷകർ.മാത്യു തോമസും മാളവിക മോഹനും ആദ്യമായിട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി.ഇരുവരും ചിത്രത്തിൽ പ്രണയിക്കുന്നവർ ആയിട്ടാകും എത്തുന്നത്.