തന്റെ മറ്റൊരു സിനിമയിൽ ലുക്മാനെ നടൻ ആക്കുന്നത അഹങ്കാരം ആണെന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ‘തല്ലുമാല’യുടെ ഈ വിജയം എന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു. താൻ മുൻപ് സംവിധാനം ചെയ്യ്ത ‘ഒപ്പേറഷൻ ജാവ’എന്ന ചിത്രത്തിലും ലുക്മാൻ ആയിരുന്നു നായകൻ. ഇനിയും തന്റെ അടുത്ത ചിത്രമായ സൗദ്യ വെള്ളക്കയിലും നടൻ ലുക്മാൻ തന്നെയാണ് തരുൺ പറയുന്നു. ലുക്മാൻ നടൻ ആകുന്നതിൽ പലർക്കും എതിർ അഭിപ്രയങ്ങൾ ഉണ്ടായിരുന്നു എന്നും സംവിധായകൻ പറഞ്ഞു.

ലുക്മാൻ തന്റെ അഹങ്കാരമല്ല  മറിച്ചു അഭിമാനം ആണെന്നും തരുൺ  ലുക്മാനെതിരെ വിമർശിച്ചവരോടായി പറയുന്നു. തല്ലുമാലയിൽ അത്ര നല്ല പെർഫോമൻസ് ആയിരുന്നു ലുക്മാൻ കാഴ്ച വെച്ചതും. ലുക്മാനിലേക്ക് പ്രേക്ഷകർ കൂടുതൽ അടുക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട് അതുപോലെ അഭിമാനവും, ജാവയിലും, തല്ലുമാലയിലും നെയ്‌തെടുക്കുന്ന  ഒരു നടനെ മാത്രമല്ല ഒരു നായകനാകാൻ കൊതിക്കുന്ന ഒരു  കൂട്ടം ആളുകളുടെ  സ്വപ്നങ്ങളും  കൂടിയാണ്.

തന്റെ സിനിമകളായ ജാവയിലും,ഒപ്പം സൗദ്യ വെള്ളക്കയിലും നടൻ ലുക്മാൻ ആണെന്നറിഞ്ഞതിനു ശേഷം നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ലുക്മാനെ എന്ന നടൻ  എന്റെ അഹങ്കാരം ആണെന്നു പറഞ്ഞിരുന്നു എന്നാൽ ആ  നടൻ എന്റെ അഭിമാനം ആണ് അതെ എനിക്ക് എതിരെ വിമർശിച്ചവരോട് പറയാനുള്ളു തരുൺ പറയുന്നു. സിനിമ ഞങ്ങൾക്ക് കച്ചവടം മാത്രമല്ല ഒരു കല കൂടിയാണ്, ഇപ്പോൾ തരുണിന്റെ  സൗദ്യ വെള്ളക്ക എന്ന ചിത്രം റിലീസിനെ ഒരുങ്ങുകയാണ് ഒപ്പേറഷൻ ജാവ പോലെ തന്നെ ലുക്മാന്റെ ഒരു ഹിറ്റച്ചിത്രം തന്നെയായിരിക്കും സൗദ്യ വെള്ളക്ക.