ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസായതോടുകൂടി ഒരു സന്തോഷ വാർത്തയും പരക്കുകയുണ്ടായി ചിത്രത്തിലെ നായകനും നായികയുമായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒന്നിക്കുന്നു എന്ന്. ഇതിരുവരുടേയും ആരാധകർക്കുണ്ടാക്കിയ സന്തോഷം ചെറുതല്ലായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചെത്തിയ പ്രൊമോഷൻ പരുപാടിയിൽ ഇരുവരും പെരുമാറുന്നതും എല്ലാം സൂഷ്മമായി തന്നെ നിരീക്ഷിച്ചു ഇരുവരുടെയും പ്രണയത്തെ പറ്റി അറിയാൻ ശ്രമിച്ചവരാണ് ഭൂരിഭാഗവും.

എന്നാൽ ആരാധകരെ എല്ലാം നിരാശയിലാഴ്ത്തുന്ന വാക്കുകൾ ആണ് പ്രഭാസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചാറ്റ് ഷോ ആയ കോഫീ വിത്ത് കരൺ ഷോയിലാണ് സംഭവം. ഷോ അവതാരകൻ ആയ കരൺ നിലവിൽ പ്രഭാസ് ഡേറ്റിംഗിൽ ആണോ? എന്ന ചോദിച്ചിരുന്നു .എന്നാൽ ഇല്ല താൻ ഇപ്പോൾ ഡേറ്റിംഗിൽ അല്ല എന്നാണ് പ്രഭാസ് പറഞ്ഞത്.

എന്നാൽ ബാഹുബലി നായിക കൂടിയായ അനുഷ്‍കയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് കേട്ടല്ലോ എന്നുള്ള കരൺ ന്റെ മറുചോദ്യത്തിന്. ആ ഗോസിപ്പിന് കാരണം നിങ്ങളാണെന്ന് തമാശ രൂപേണ ഉള്ള മറുപടി നൽകിയിരിക്കുകയാണ് പ്രഭാസ്. കോഫി വിത്ത് കരൺ ന്റെ ആറാം സീസണിൽ പറഞ്ഞ ഈ കാര്യങ്ങൾ ശെരി വെക്കുന്ന രീതിയിൽ അനുഷ്‍കയുടെ വിവാഹ വാർത്തയും വരുന്നുണ്ട് കർണാടകയിലുള്ള ഒരു ബിസിനസ് കാരനുമായി അനുഷ്‍കയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല എന്നതും ഇരുവരുടെ ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.