മലയാളികൾക്ക് പ്രിയങ്കരനായാ ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് ജാസി ഗിഫ്റ്റ്. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം. ഇപ്പോഴിതാ ലജ്ജാവതിയേ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. സിനിമ ഇറങ്ങിയ കാലഘട്ടം അന്നായതുകൊണ്ടാണ് ആ പാട്ടിന് ഇത്രയും പോപ്പുലാരിറ്റി ലഭിച്ചത് ലജ്ജാവതിയേ എന്ന പാട്ട് അന്ന് ലോഞ്ച് ചെയ്ത‌തുകൊണ്ടാണ് ഇത്രയും പോപ്പുലാരിറ്റി കിട്ടിയതെന്ന് തോന്നിയിട്ടുണ്ട്. അന്ന് നമ്മൾ കേൾക്കുന്നതിലൊക്കെ ഒരു ലിമിറ്റേഷനുണ്ട്. ഇന്നത്തെ പോലെ വേൾഡ് മ്യൂസിക് അത്ര പെട്ടെന്ന് നമുക്ക് കിട്ടില്ല. എക്സ‌പ്ലോർ ചെയ്യാനായി ഒരുപാട് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള കാര്യങ്ങൾ നല്ലപോലെ ആക്‌സബിൾ ആയി. എല്ലാം ഇപ്പോൾ വിരൽത്തുമ്പിൽ കിട്ടുന്നുണ്ട് ജാസി ഗിഫ്റ്റ് പറയുന്നത്.

അക്കാലത്തു  ലജ്ജാവതിയേ എന്ന ഗാനം ഇറങ്ങിയപ്പോള്‍ പാരമ്പര്യസംഗീതവാദികള്‍ അതിനെ  വിമര്‍ശിച്ചിരുന്നു. . ‘അന്ന് ഇന്നത്തെപ്പോലെ ട്രോളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല   പക്ഷേ കുറേപ്പേര്‍ ആ പാട്ടിനെ വിമര്‍ശിച്ചിരുന്നു അതുകൊണ്ടു തന്നെ ആ പാട്ട് ഹിറ്റ് ആയി ആ കാലം അങ്ങനെ ആയിരുന്നു ജാസി ഗിഫ്റ്റ് പറയുന്നു . എന്നാൽ പ്രിന്റ് മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഗാനത്തിനെതിരെ  വന്നിരുന്നു. പാട്ടിന്റെ ക്യാരക്ടറില്‍ വന്ന മാറ്റവും വെസ്റ്റേണ്‍ സംഗീതം മിക്‌സ് ചെയ്തതും ഒന്നും അന്ന്  പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. വരികളില്‍ ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയതിനെയും ചിലർ  വിമര്‍ശിച്ചിരുന്നു. എന്നാൽ  ഇപ്പോഴത്തെ പാട്ടുകളില്‍ അതൊക്കെ സ്വാഭാവികമായി മാറിയെന്നും ജാസി ഗിഫ്റ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയുടെ വരവോട്ടു കൂടി ആ പാട്ടിന് കൂടുതല്‍ സ്വീകാര്യത കിട്ടി. ഇപ്പോഴത്തെ കുട്ടികള്‍ ആ പാട്ടിനെ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളൊക്കെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമൊക്കെ പഠിക്കുമ്പോള്‍ ഇറങ്ങിയ പാട്ടാണിതെന്ന്’ കോളേജിലൊക്കെ പരിപാടിക്ക് ലജ്ജാവതിയേ പാടുന്നതിന് മുമ്പ്താൻ  അവരോട് പറയാറുണ്ട് എന്നും  ജാസി ഗിഫ്റ്റ് പറഞ്ഞു, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി ഗിഫ്റ്  സംഗീതം നല്‍കി.

2012ല്‍ സഞ്ജു വെഡ്‌സ് ഗീത എന്ന കന്നഡ ചിത്രത്തിലെ സംഗീതത്തിനും ജാസിക്ക് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2019ല്‍ കൊച്ചിയില്‍ നടന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീതനിശയില്‍ ജാസിയുടെ ലൈവ് പെര്‍ഫോമന്‍സിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.