കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്, താരത്തിന്റെ മാതാവിനെ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ ആണെത്തിയിരുന്നത്. ഇപ്പോൾ മമ്മൂട്ടിയുടെ ഉമ്മയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ജീവിച്ചിരിക്കുന്ന സമയത്തു മകന്റെ ഉയരങ്ങൾ കാണാൻ ഉമ്മക്കു സാധിച്ചെന്നും, അതിൽ സംതൃപ്തിയോടെ ആയിരിക്കും ഉമ്മ ഈ ലോകം വിട്ടുപോയതെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രിയപ്പെട്ട മമ്മൂക്ക നിങ്ങൾ ഭാഗ്യവാൻ ആണ്, ഉമ്മ ജീവിച്ചിരിക്കുന്ന സമയത്തു തന്നെ നിങ്ങൾ ഉയരങ്ങളിൽ എത്തിയത് കാണാൻ സാധിച്ചല്ലോ. വലിയ സംതൃപ്തിയോടെ ആയിരിക്കും ഉമ്മ ഈ ലോകത്തു നിന്നും യാത്ര തിരിച്ചത്. നിങ്ങളുടെ വേദനയെ സമയത്തിനു മാത്രമേ സുഖപ്പെടുത്താനാകൂ

നിങ്ങളുടെ ആ വേദനയിൽ ഞാനും പങ്കുചേരുന്നു കമൽ ഹാസൻ കുറിച്ച്. മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്‌മയിൽ കഴിഞ്ഞ ദിവസം ആയിരുന്നു അന്തരിച്ചത്, താര മാതാവിനെ കഴിഞ്ഞ ദിവസം നിരവധി താരങ്ങളും, ആരാധകരുമായിരുന്നു അന്ത്യാഞ്ജലികൾ അർപ്പിച്ചത്.