ബാലതാരമായി സിനിമയിൽ എത്തിയ താരം ആണ് മഞ്ജിമ മോഹൻ. മലയാളത്തിലും,മറ്റു ഭാഷകളിലുമായി  അഭിനയിച്ച താരത്തിന് മറ്റു പല നടന്മാരോടൊപ്പം ഗോസ്സിപ്പുകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇതിനെതിരായി പ്രതികരിച്ചു കൊണ്ട് താരം ഇതുവരെയും രംഗത്തു എത്തിയിട്ടുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ആ പ്രണയ രഹസ്യം വെളിപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങളിലൂടെ. ഇങ്ങനെയാണ് താരം പറഞ്ഞത്, എല്ലാം നഷ്ട്ടപെട്ടിരുന്ന എനിക്ക് മൂന്ന് വര്ഷത്തിനു മുൻപ് എന്റെ ജീവിതത്തിലേക്ക് എത്തിയ ഒരു കാവൽ മാലാഖ ആയിരുന്നു അദ്ദേഹം.

എല്ലാം നഷ്ട്ടപെട്ടിരുന്ന എന്റെ ജീവിതത്തിലേക്ക്  കടന്നു വന്ന കാവൽ മാലാഖ ആയിരുന്നു ഗൗതം കാർത്തിക്. ജീവിതത്തെ കുറിച്ചുള്ള എന്റെ വീക്ഷണം  നീ മാറ്റിമറിക്കുകയും,ഞാൻ എത്ര ഭാഗ്യവതിയാണെന്നു മനസിലാക്കി തരുകയും. എന്നിൽ എന്തെങ്കിലും കുഴപ്പം പറ്റിയാൽ നീ അവിടെ നിന്നും എന്നെ ഉയർത്തുന്നു. എന്റെ കുറവുകൾ അംഗീകരിക്കാം നിനക്ക് മനസുഉണ്ടാകുകയും  ചെയ്യുന്നു, ഞാൻ ആരാണെന്ന് രീതിയിൽ നീ എന്നെ സ്നേഹിക്കുന്നു,നീ എപ്പോളും എന്റെ പ്രിയപെട്ടതായിരിക്കും ഈ രീതിയിൽ ആണ് താരം തന്റെ സോഷ്യൽമീഡിയിൽ കുറിച്ചത്.

ഗൗതം കാർത്തിക്കിനൊപ്പം തന്റെയും ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു, താരത്തിന്റെ ഈ ചിത്രത്തിന് നിരവധി കമന്റുകൾ ആരാധകർ പങ്കുവെക്കുന്നത്. തന്റെ സ്വാകാര്യ ജീവിതം എപ്പോളും കാത്തുസൂക്ഷിക്കാൻ അറിയാവുന്ന താരം ഇപ്പോൾ തന്റെ കാമുകനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്. ഇപ്പോൾ ഗൗതം കാർത്തിക്കുമായുള്ള പ്രണയം താരം വെളിപ്പെടുത്തിയിരിക്കുകയാണ്.നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം കാർത്തിക്. ഓഗസ്റ്റ് 16 ,194 ആണ് ഗൗതത്തിന്റെ പുതിയ ചിത്രം.